ഷൈൻ ടോം ചാക്കോ

Shine Tom Chacko

മലയാള ചലച്ചിത്ര നടൻ. 1983 സെപ്റ്റംബറിൽ കൊച്ചിയിൽ ജനിച്ചു. 2006-ൽ കറുത്ത പക്ഷികൾ എന്ന സിനിമയിൽ സംവിധായകൻ കമലിന്റെ സഹസംവിധായകനായിട്ടാണ് ഷൈൻ ടോം സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2009- ൽ ഡാഡികൂൾ എന്ന ചിത്രത്തിൽ ആഷിക് അബുവിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു. 2011- ൽ സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലും ആഷിക് അബുവിന്റെ കൂടെ പ്രവർത്തിച്ചു. ആ വർഷം തന്നെ കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിൽ സഹസംവിധായകനായി അതിനോടൊപ്പം തന്നെ ഷൈൻ ആ സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേയ്ക്ക് കടന്നുവന്നു.

ഷൈൻ ടോം ചാക്കോ അഭിനയിച്ചവയിൽ ഭൂരിഭാഗവും സപ്പോർട്ടിംഗ് റോളുകളായിരുന്നു. ഇതിഹാസ എന്ന ഹിറ്റ് ചിത്രത്തിലടക്കം ചില ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. അറുപതിലധികം ചിത്രങ്ങളിൽ ഷൈൻ ടോം ചാക്കോ അഭിനയിച്ചിട്ടുണ്ട്. 2018- ൽ ഹൂ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായി.