ശ്രീനി
സിനിമാ കലാ സംവിധായകനും, സംവിധായകനുമായ നടക്കാവ് പിലാശേരിയില്‍ ശ്രീനി. എസ് കോന്നനാട്ടിന്റെ അസിസ്റ്റന്റായി കുപ്പിവള എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി കലാസംവിധാന രംഗത്തെത്തിയത്. നേരറിയാന്‍ സിബിഐ, ബാലേട്ടന്, ആനയ്ക്കൊരുമ്മ, കഥാ സംവിധാനം കുഞ്ചാക്കോ, ചെറിയ കള്ളനും വലിയ പൊലീസും, ഇന്ദ്രജിത്ത്, മുത്തോടുമുത്ത്, വീണ്ടും കണ്ണൂര്‍, കണ്ണൂര്‍, ജോസേട്ടന്റെ ഹീറോ, മാറാത്ത നാട് എന്നിവ ഉള്‍പ്പെടെ 125ഓളം ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിച്ചു. പതിനാലാം രാവ്, ഇനിയാത്ര, പിന്നെയും പൂക്കുന്ന കാട് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏതാനും ചിത്രങ്ങളിൽ ഡിസൈനിംഗ്, പരസ്യ രംഗത്തും സജീവമായിരുന്നു. നന്ദു സംവിധാനം ചെത്ത പുറത്തിറങ്ങാനിരിക്കുന്ന തെക്കു തെക്കൊരു ദേശത്ത് എന്ന ചിത്രത്തിനാണ് അവസാനമായി കലാസംവിധാനം നിര്‍വഹിച്ചത്. ക്യാന്‍സര്‍ബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ 2015 മാർച്ച് 25 ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വച്ച് നിര്യാതനായി.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| പിന്നെയും പൂക്കുന്ന കാട് | പെരുമ്പടവം ശ്രീധരൻ | 1981 |
| ഇനി യാത്ര | വിജയൻ കാരോട്ട് | 1979 |
| പതിനാലാം രാവ് | എം എൻ കാരശ്ശേരി | 1978 |
ഡിസൈൻ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കന്നിനിലാവ് | എം കെ മുരളീധരൻ | 1993 |
| കളരി | പ്രസ്സി മള്ളൂർ | 1991 |
| സ്ത്രീയ്ക്കു വേണ്ടി സ്ത്രീ | പ്രേം | 1990 |
| ബ്രഹ്മരക്ഷസ്സ് | വിജയൻ കാരോട്ട് | 1990 |
| മൈ ഡിയർ റോസി | പി കെ കൃഷ്ണൻ | 1989 |
| ജീവിതം ഒരു രാഗം | യു വി രവീന്ദ്രനാഥ് | 1989 |
| പി സി 369 | പി ചന്ദ്രകുമാർ | 1987 |
| മാനസമൈനേ വരൂ | പി രാമു | 1987 |
| ജംഗിൾ ബോയ് | പി ചന്ദ്രകുമാർ | 1987 |
| അഷ്ടബന്ധം | അസ്കർ | 1986 |
| പൊന്നും കുടത്തിനും പൊട്ട് | ടി എസ് സുരേഷ് ബാബു | 1986 |
| ലൗ സ്റ്റോറി | സാജൻ | 1986 |
| മുത്തോടു മുത്ത് | എം മണി | 1984 |
| വീണ്ടും ചലിക്കുന്ന ചക്രം | പി ജി വിശ്വംഭരൻ | 1984 |
| കുയിലിനെ തേടി | എം മണി | 1983 |
| ഏദൻതോട്ടം | പി ചന്ദ്രകുമാർ | 1980 |
| റൗഡി രാമു | എം കൃഷ്ണൻ നായർ | 1978 |
| അങ്കത്തട്ട് | ടി ആർ രഘുനാഥ് | 1974 |
| പൂമ്പാറ്റ | ബി കെ പൊറ്റക്കാട് | 1971 |
| രാത്രിവണ്ടി | പി വിജയന് | 1971 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ആദ്യപാപം | പി ചന്ദ്രകുമാർ | 1988 |
| ആ ദിവസം | എം മണി | 1982 |
| ബീന | കെ നാരായണൻ | 1978 |
| അക്കൽദാമ | മധു | 1975 |
| ഹലോ ഡാർലിംഗ് | എ ബി രാജ് | 1975 |
| നാടൻ പ്രേമം | ക്രോസ്ബെൽറ്റ് മണി | 1972 |
| രാത്രിവണ്ടി | പി വിജയന് | 1971 |
പി.ആർ.ഒ.
പി ആർ ഒ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പാണ്ഡവപുരം | ജി എസ് പണിക്കർ | 1986 |
പബ്ലിസിറ്റി
പബ്ലിസിറ്റി
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| തിങ്കളാഴ്ച നല്ല ദിവസം | പി പത്മരാജൻ | 1985 |
| ബാല്യപ്രതിജ്ഞ | എ എസ് നാഗരാജൻ | 1972 |
പരസ്യം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| നാരദൻ കേരളത്തിൽ | ക്രോസ്ബെൽറ്റ് മണി | 1987 |
| നന്ദി വീണ്ടും വരിക | പി ജി വിശ്വംഭരൻ | 1986 |
| പടയണി | ടി എസ് മോഹൻ | 1986 |
| ആനയ്ക്കൊരുമ്മ | എം മണി | 1985 |
| എങ്ങനെ നീ മറക്കും | എം മണി | 1983 |
| ഒരു തിര പിന്നെയും തിര | പി ജി വിശ്വംഭരൻ | 1982 |
| മൂടൽമഞ്ഞ് | സുദിൻ മേനോൻ | 1970 |
കലാസംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കസ്തൂർബ | സിദ്ദിക്ക് പരവൂർ | 2015 |
| തെക്ക് തെക്കൊരു ദേശത്ത് | നന്ദു | 2013 |
| ജോസേട്ടന്റെ ഹീറോ | കെ കെ ഹരിദാസ് | 2012 |
| വീണ്ടും കണ്ണൂർ | ഹരിദാസ് | 2012 |
| കൂട്ടുകാർ | പ്രസാദ് വാളച്ചേരിൽ | 2010 |
| ചെറിയ കള്ളനും വലിയ പോലീസും | ഹരിദാസ് | 2010 |
| കളേഴ്സ് | രാജ്ബാബു | 2009 |
| കഥ, സംവിധാനം കുഞ്ചാക്കോ | ഹരിദാസ് | 2009 |
| പതാക | കെ മധു | 2006 |
| ലോകനാഥൻ ഐ എ എസ് | പി അനിൽ | 2005 |
| നേരറിയാൻ സി ബി ഐ | കെ മധു | 2005 |
| സർക്കാർ ദാദ | ശശി ശങ്കർ | 2005 |
| അഗ്നിനക്ഷത്രം | കരീം | 2004 |
| മാറാത്ത നാട് | ഹരിദാസ് | 2003 |
| മിസ്റ്റർ ബ്രഹ്മചാരി | തുളസീദാസ് | 2003 |
| ബാലേട്ടൻ | വി എം വിനു | 2003 |
| ചതുരംഗം | കെ മധു | 2002 |
| ഉന്നതങ്ങളിൽ | ജോമോൻ | 2001 |
| ഈ മഴ തേന്മഴ | കെ കെ ഹരിദാസ് | 2000 |
| ഗന്ധർവ്വരാത്രി | ടി വി സാബു | 2000 |


