ഒരു മിന്നൽ മിന്നിയതീ കണ്ണിലോ

ഒരു മിന്നൽ മിന്നിയതീ കണ്ണിലോ..
ഒരു പൂ വിടർന്നതീ ചുണ്ടിലോ..

ഒരു മിന്നൽ മിന്നിയതീ കണ്ണിലോ...
ഒരു പൂ വിടർന്നതീ ചുണ്ടിലോ..(2)
ഒരു വസന്തകാലം അങ്ങാടിത്തിമിർത്തതും
ചിറകിട്ടടിച്ചതുമീ നെഞ്ചിലോ..
( ഒരു മിന്നൽ മിന്നിയതീ,,,)

തളിരുണ്ടു മതിവന്ന കുയിലിന്റെ ഗാനധാര
അലയടിച്ചെത്തിയതീ കാതിലോ..(2)
കുന്നത്തെ മേട്ടിലൂടെ ആലോലമാടിവന്ന
കുളിർകാറ്റു തങ്ങിയതീ മേനിയിലോ (2)
( ഒരു മിന്നൽ മിന്നിയതീ... )

ഒളിപോയ കണ്ണിന്റെ ചിരി തീർന്ന ചുണ്ടിന്റെ
കഥയോർത്തുകേഴുമീ നെഞ്ചിനേ..(2)
കുയിലിന്റെ പാട്ടിലൂടെ വയൽ നീന്തും കാറ്റിലൂടെ
കളി തീർന്നൊരിരവിലാരു തേടിടുന്നൂ..(2)

ഒരു മിന്നൽ മിന്നിയതീ കണ്ണിലോ..
ഒരു പൂ വിടർന്നതീ ചുണ്ടിലോ..(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru minnal minniyathi kannilo

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം