പി കെ മനോഹരൻ

P K Manoharan
Manoharan-Singer
സംഗീതം നല്കിയ ഗാനങ്ങൾ: 5
ആലപിച്ച ഗാനങ്ങൾ: 19

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് സ്വദേശിയായ മനോഹരൻ പ്രശസ്ത സംഗീത സംവിധായകനായ ദേവരാജൻ മാസ്റ്ററിന്റെ അസിസ്റ്റന്റ് ആയാണ് സിനിമാ സംഗീതമേഖലയിൽ പ്രവർത്തിച്ച് തുടങ്ങുന്നത്. “രഹസ്യ രാത്രി” എന്ന ചിത്രത്തിൽ “തങ്കഭസ്മക്കുറി” എന്ന പാരഡി ഗാനമാണ് മനോഹരന്റെ ആദ്യത്തെ മലയാള സിനിമാഗാനം.  തുടർന്ന് “ക്രിമിനൽസ് , രാജഹംസം, മുച്ചീട്ടു കളിക്കാരന്റെ മകൾ, പെൺപട “ തുടങ്ങിയ ചിത്രങ്ങളിലായി  ഏകദേശം പതിനെട്ടോളം സിനിമാഗാനങ്ങൾ  ഇദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്. 

പുതിയ വാർത്ത
മലയാള സിനിമയിൽ ദേവരാജൻ മാസ്റ്ററുൾപ്പടെയുള്ള സംഗീതസംവിധായകർക്ക് ചലച്ചിത്രഗാനങ്ങൾ ഗാനങ്ങൾ പാടിയ ഈ ഗായകൻ ജീവിത പ്രാരാബ്ദങ്ങൾ മൂലം ഒരു കമ്പനിയിലെ സെക്യൂരിറ്റി ഗാർഡ് ആയി ജോലി നോക്കേണ്ട ഗതികേടിലായിപ്പോയി എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഗായകൻ പ്രദീപ് സോമസുന്ദരമാണ് ഇത്തരമൊരു വാർത്ത ഫേസ്ബുക്ക് വഴി അറിയിച്ചത്.