തങ്കഭസ്മക്കുറി(പാരഡി)
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ
കടക്കണ്ണിൻമുനയാൽ....
കടക്കണ്ണിൻമുനയാൽ കള്ളനോട്ടടിക്കുമീ
കറക്കുകമ്പനിയിന്നു പൊളിക്കും ഞാൻ
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ
അയ്യയ്യോ അതാ കണ്വമഹർഷി വരുന്നു
മാനസമൈനേ വരൂ മധുരം നുള്ളി തരൂ
ഈ അരുമപ്പൂവാടിയിൽ നീ തേടുവതാരെ ആരെ
മാനസമൈനേ വരൂ
കടുവാ കള്ള ബടുവാ
എവിടെ പോണു എവിടെ പോണു
അവളെന്റെ ഭാര്യയാണ്
നാടകം കളിച്ചോണ്ടിരുന്നപ്പൊൾ അവൻ അടിച്ചോണ്ട് വന്നതാ
അവൾ ശകുന്തളയും അവൻ ദുഷ്യന്തനും
ഞാൻ കണ്വമഹർഷി ആണെങ്കിലും
യഥാർത്ഥജീവിതത്തിൽ അവളുടെ ഭർത്താവാണ്
ഇപ്പോ അവൻ പറയുന്നു അവന്റെ ഭാര്യയാണെന്ന്
അങ്ങനെ വിട്ടുകൊടുക്കാൻ പറ്റുമോ
അതു കൊള്ളാം നിക്കെടി അവിടെ നിന്നെ ഞാൻ ശരിപ്പെടുത്തും
പ്രിയതമാ... പ്രിയതമാ
എവിടെ എങ്ങിനെ നിന്നെ ഞാൻ തിരയണം
തടവറയ്ക്കകത്തല്ലേ നാഥാ... നാഥാ... നീയെവിടെ
ഇവിടെ...ഇവിടെ...ഇവിടെ...
തുള്ളിയോടും കള്ളമാനേ നില്ല്
തുള്ളിയോടും കള്ളമാനേ നില്ല് നിന്റെ
വെള്ളരിക്കാപ്പട്ടണം ഞാൻ കീഴടക്കും
തുള്ളിയോടും കള്ളമാനേ നില്ല് നിന്റെ
വെള്ളരിക്കാപ്പട്ടണം ഞാൻ കീഴടക്കും
കടലു കാണാൻ വന്നവരേ...
കടലെന്തേ കണ്ടില്ല
തിരകൾ കണ്ടും തീരം കണ്ടും
മിഴിച്ചു നില്ക്കരുതേ
ഇതിലെ ഇതിലെ ഇതിലെ
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
എന്റെ നോട്ടിലലിയുന്നു നിന്റെ പ്രേമം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
എന്റെ നോട്ടിലലിയുന്നു നിന്റെ പ്രേമം
പാപ്പീ... അപ്പച്ചാ....
അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്കു സ്നേഹം
അമ്മച്ചിയോട്...
കണ്ണാ ആരോമലുണ്ണി കണ്ണാ
അണിയൂ തിരുമാറിലണിയൂ
ഞാൻ കോർത്ത കനകാംബരമാലാ
കണ്ണാ....
ചക്രവർത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കുകിൽ
നഗ്നപാദയായ് അകത്തു വരൂ
ചക്രവർത്തിനീ....
പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട്
അതു കണ്ണിലടിച്ചാൽ പിന്നെ കാണാക്കുടുക്കു തന്നെ
പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട്
സഖാക്കളേ മുന്നോട്ട്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
സഖാക്കളേ മുന്നോട്ട്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം
സ്വാമിയേ ശരണമയ്യപ്പ..