ഗോപകുമാരാ ശ്രീകൃഷ്ണാ

ഗോപകുമാരാ ശ്രീകൃഷ്ണാ
ഗോകുലപാലാ ശ്രീകൃഷ്ണാ
ഗോപകുമാരാ ഗോകുലപാലാ ഗുരുവായൂരപ്പാശ്രീകൃഷ്ണാ
കൃഷ്ണഹരേ ശ്രീ കൃഷ്ണഹരേ
കൃഷ്ണഹരേ ശ്രീ കൃഷ്ണഹരേ
ജയ ജയ കൃഷ്ണഹരേ

നെറുകയില്‍ നീല തിരുപ്പന്‍ കെട്ടിയ
നെറുകയില്‍ പീലി തിരുമുടി കെട്ടിയ
ഗുരുവായൂരപ്പാ കൃഷ്ണാ - ഗുരുവായൂരപ്പാ
എത്ര സിനിമയില്‍ നിന്നെ ഞാന്‍ കണ്ടൂ
എത്ര ജന്മങ്ങളില്‍ നിന്നെ ഞാന്‍ കണ്ടൂ
എത്ര കുഴല്‍ വിളി കേട്ടൂ

ഷീലയും നീ - ഉര്‍വശി ശാരദയും നീ-
ജയഭാരതിയും നീ - സത്യനും നീ - മധുവും നീ- പ്രേംനസീറും നീ
ബുദ്ധനും നീ - നബിയും നീ -ക്രിസ്തുദേവനും നീ (ഗോപകുമാരാ..)

ഒരുപാടു മോഹങ്ങള്‍ ഓട്ടക്കണ്ണെറിയും
ഒരു കോടിയുഗങ്ങളില്‍ അവതാരം പൂണ്ടൊരു
ഗുരുവായൂരപ്പാ കൃഷ്ണാ - കൃഷ്ണാ...
എത്ര ചായക്കടകള്‍ നിന്‍ പേരില്‍
എത്രയെത്ര ചാരായക്കടകള്‍ - ഭക്താ...
എത്ര ദേവാലയങ്ങള്‍ നിന്‍ പേരില്‍
എത്ര പൂജാമുറികള്‍
കൃഷ്ണാ... കൃഷ്ണാ...

പ്രതിപക്ഷനേതാവും മന്ത്രിയുമൊന്നിച്ച്.. ഗുരുവായൂരപ്പാ
പ്രകൃതിയും കാലവും പഞ്ചേന്ത്രിയങ്ങളും
ഭജനമിരിക്കും തിരുനടയില്‍
ഭജനമിരിക്കും തിരുനടയില്‍
എത്ര കൈമണിയടികള്‍ നീ കേട്ടൂ
എത്ര തപോധനന്മാരെ നീ കണ്ടു

എത്ര പ്രാര്‍ത്ഥന കേട്ടൂ
ഭരണവും നീ - അല്ലാ -
സമരവും നീ - അല്ലല്ല -
കണ്ണുകടിയും നീ..
സത്യവും നീ - സ്വപ്നവും നീ
മിഥ്യയും മായയും നീ ..
(ഗോപകുമാരാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gopakumara sreekrishna