മനസ്സിന്റെ മാധവീലതയിലിരിക്കും
മനസ്സിന്റെ മാധവീലതയിലിരിക്കും
മധുമാസപ്പക്ഷി - നിന്റെ ചിറകുരുമ്മി
നടക്കുമ്പോള്‍ ഒരു യുഗമൊരു നിമിഷം
എനിക്കൊരു യുഗമൊരു നിമിഷം
(മനസ്സിന്റെ..)
എല്ലാ വെയിലിലും കൊഴിയാന്‍ തുടങ്ങും
എന്‍ ദുഃഖപുഷ്പങ്ങള്‍ നിന്റെ
അധരമദത്തിന്റെ അമൃതസഞ്ജീവിനി
അനുദിനം നുകരുന്നു - നുകരുന്നു
ഉന്മാദവതിയാം കാറ്റിന്‍ കൈയ്യില്‍
ഒന്നിച്ചൊരൂഞ്ഞാലില്‍ ആടുന്നു
(മനസ്സിന്റെ..)
ഏകാന്തതയുടെ ഇരുളില്‍ വിരിയും
എന്‍ മൂകസ്വപ്നങ്ങള്‍ നിന്റെ
അനുരാഗത്തിന്റെ സ്വര്‍ണ്ണരേഖാ നദി
കണി കണ്ടുണരുന്നു - ഉണരുന്നു
ഉല്ലാസവതിയാം ഉഷസ്സിന്‍ നടയില്‍
ഒന്നിച്ചു ഭൂപാളം പാടുന്നു
(മനസ്സിന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manassinte madhavi
Additional Info
ഗാനശാഖ: