സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത
ആ. . . ആ. . . ആ. . . .
സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ

നീ പാടും രാഗങ്ങൾ രതിഭാവഗീതങ്ങൾ.. ആ. . . . . .

വാർതിങ്കൾക്കലയെ മാറോടണച്ചു വരും ധനുമാസയാമിനികൾ
നീരാടും കടവിൽ നീലാഞ്ജനപ്പടവിൽ മദനോത്സവമേളങ്ങൾ
ഈ മധുകേളിയിൽ ഈരാഗലഹരിയിൽ ഇതൾചൂടും മോഹങ്ങൾ
ഹൃദയാഭിലാഷങ്ങൾ. . .
സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ
ഹേമന്ദസമീരൻ പൊൻതേരിലിറങ്ങും മല൪വള്ളിക്കുടിലുകളിൽ
തേന്മഴയേറ്റുണരും തേരൊലി കേട്ടുണരും ചിരകാലരാഗങ്ങൾ
ആലിംഗനങ്ങളിൽ ആത്മഹ൪ഷങ്ങളിൽ അലിയുന്നു ഹൃദയങ്ങൾ
പ്രണയവികാരങ്ങൾ. . . . .
സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ
നീ പാടും രാഗങ്ങൾ രതിഭാവഗീതങ്ങൾ.. ആ. . . . . .
സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങൾ
സുരഭീയാമങ്ങൾ... സുരഭീയാമങ്ങൾ