മദനന്റെ കൊട്ടാരം തേടി

മദനന്റെ കൊട്ടാരം തേടി പോകുന്ന
മണിപ്പിറാവുകളേ ഇണപ്പിറാവുകളേ
മദനന്റെ കൊട്ടാരം തേടി പോകുന്ന
മണിപ്പിറാവുകളേ ഇണപ്പിറാവുകളേ

മധുരക്കിനാവുകള്‍ പൂവിട്ട താഴ്വരയ്ക്ക്
ഇവിടെ നിന്നെന്തു ദൂരം
മധുരക്കിനാവുകള്‍ പൂവിട്ട താഴ്വരക്ക്
ഇവിടെ നിന്നെന്തു ദൂരം -എങ്ങോ
മനസ്സിന്റെ സ്വപ്ന തീരം
റംസാന്‍ ചന്ദ്രിക പൂക്കുട നിവര്‍ത്തുന്ന
രുക്സാനാമണി മുകിലുകള്‍ വിരിയുന്ന
പൂമാനത്തോ ഭൂമിയിലോ
പവിഴ ചിറകുള്ള പനിനീര്‍ കടലിനു
പവിഴ ചിറകുള്ള പനിനീര്‍ കടലിനും
അക്കരെയോ ഇക്കരെയോ
ലാഹിലാഹ ഇല്ലല്ലഹ്
മുഹമ്മദ്‌ റസൂലുള്ള
ലാഹിലാഹ ഇല്ലല്ലഹ്
മുഹമ്മദ്‌ റസൂലുള്ള
മദനന്റെ കൊട്ടാരം തേടി പോകുന്ന
മണിപ്പിറാവുകളേ ഇണപ്പിറാവുകളേ

പകല്‍ക്കിളിക്കിണയായ് ഇരവിനെ കിട്ടിയ
പറുദീസയ്ക്കെന്ത് ദൂരം
പകല്‍ക്കിളിക്കിണയായ് ഇരവിനെ കിട്ടിയ
പറുദീസയ്ക്കെന്ത് ദൂരം -ഇനിയും
പറന്നെത്താന്‍ എത്ര നേരം
രോമാഞ്ചക്കുളിര്‍ പീലിപ്പൂ വിടര്‍ത്തുന്ന
റോസാമലര്‍ കൊണ്ട് പൂമ്പട്ടു പുതയ്ക്കുന്ന
മോഹങ്ങളേ മുകുളങ്ങളേ
മനസ്സ് കൊതിക്കുന്ന മായാവസന്തങ്ങള്‍
മനസ്സ് കൊതിക്കുന്ന മായാവസന്തങ്ങള്‍
അകലുകയോ അടുക്കുകയോ
ലാഹിലാഹ ഇല്ലല്ലഹ്
മുഹമ്മദ്‌ റസൂലുള്ള
ലാഹിലാഹ ഇല്ലല്ലഹ്
മുഹമ്മദ്‌ റസൂലുള്ള

മദനന്റെ കൊട്ടാരം തേടി പോകുന്ന
മണിപ്പിറാവുകളേ ഇണപ്പിറാവുകളേ
മദനന്റെ കൊട്ടാരം തേടി പോകുന്ന
മണിപ്പിറാവുകളേ ഇണപ്പിറാവുകളേ

Madhanante Kottaram Thedi..!!(Mini Anand)