പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

പാര്‍വ്വണ ചന്ദ്രികേ...
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ
എന്റെ പ്രാണേശ്വരിയും നിന്നെപ്പോലെ
ഏകാകിനിയായ് ഞാനറിയാതെ
ഏതോ വീഥിയില്‍ അലയുന്നുവോ
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

ചിറകുള്ള കാറ്റില്‍ തിരകളുയര്‍ത്തും
ചില്ലുകൊട്ടാരത്തിന്‍ തിരുനടയില്‍
നീ കണ്ടുവോ എന്റെ സഖിയെ
പത്മരാഗം കൊണ്ട് ജലദേവതമാര്‍
പകിട കളിക്കും മണിയറയില്‍
നീ കണ്ടുവോ എന്റെ സഖിയെ
ഈ മൗനരാവില്‍ ഈറന്‍ നിലാവില്‍
തേടുന്നതിനി ഞാനെവിടെ
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

സ്വര്‍ണ്ണമരാളങ്ങള്‍ മന്മഥനന്ദിനികള്‍
സ്വപ്നങ്ങള്‍ കൈമാറും പൊയ്കകളില്‍
നീ കണ്ടുവോ എന്റെ സഖിയെ
മംഗല്യവേദിയില്‍ മധുവിധു രാത്രിയില്‍
മനസ്സുകള്‍ പൂക്കുന്ന നിമിഷങ്ങളില്‍
നീ കണ്ടുവോ എന്റെ സഖിയെ
ഈ മോഹഭംഗവും ഈ ശോകഭാരവും
തീരുന്ന നാളിനി വരുമോ

പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ
എന്റെ പ്രാണേശ്വരിയും നിന്നെപ്പോലെ
ഏകാകിനിയായ് ഞാനറിയാതെ
ഏതോ വീഥിയില്‍ അലയുന്നുവോ
പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ

PAARVANA CHANDRIKE NEE KANDUVO ...