തിങ്കൾപ്പൂവിൻ താലം

തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി
അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി
നിൻ പാദസ്പർശനത്താൽ
നിൻ നീല കണ്മുനയാൽ
എങ്ങും മലർ വിരിയവേ
എങ്ങെങ്ങും മലർ വിരിയവേ
തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി
അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി

മാറിൽ തേനിൻമുത്തും ചൂടി
മാധളക്കനിയായ് മാറി
എൻ മുന്നിൽ നില്പവളേ
എൻ രാഗപൗർണ്ണമിയേ
നീയെന്റെ സ്വന്തമല്ലോ
നീയെന്റെ സ്വന്തമല്ലോ
തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി
അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി

മോഹം കൊണ്ട് മോഹംകേറി
നീയെന്നിൽ നിറയും നേരം
നിന്നാദ്യ ചുംബനത്താൽ
നിൻ മൂകലാളനത്താൽ
ഞാനെന്നെ മറന്നുവല്ലോ
ഞാനെന്നെ മറന്നുവല്ലോ

തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി
അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി
നിൻ പാദസ്പർശനത്താൽ
നിൻ നീല കണ്മുനയാൽ
എങ്ങും മലർ വിരിയവേ
എങ്ങെങ്ങും മലർ വിരിയവേ
തിങ്കൾപ്പൂവിൻ താലംപേറി മന്മദരജനി
അല്ലിക്കാവിൽ ഈണം തൂകി മാനസമുരളി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thinkalppoovin thaalam