തരംഗിണി തടങ്ങളിൽ

തരംഗിണി തടങ്ങളിൽ ചിലങ്കകൾ 
കിലുങ്ങവെ വന്നു
*വസിക്കുമീ മലർവനം 
കൊതിച്ചു ഞാൻ വന്നു
മേഘങ്ങൾ പെയ്യും വർണ്ണങ്ങൾ വാരി
എൻ ജീവനിൽ ചൂടുന്നു ഞാൻ
പാടുന്നു ഞാൻ
(തരംഗിണി...)

സായാഹ്‌നദീപ്തിയിൽ മുങ്ങിയ
താഴ്വാരം പൂകി 
ഞാനെന്റെ മാനസമാനിനെ 
മേയാൻ വിടുമ്പോൾ
കാതോരം കുയിലുകൾ തൂകും
തേൻ തുള്ളിയാലേ
മാറുന്നു എന്നുള്ളിലെ മൗനം
(തരംഗിണി...)

ആരെന്ന കന്യക സ്വപ്നം 
കാണുന്ന കാലം
ശാലീന ലതികകൾ പൊന്നിൻ 
പൂചൂടും നേരം
ആലോലം തളിരുകൾ ചേരും
നാഗങ്ങളാലേ
പൂക്കുന്നു എന്നുള്ളിൽ മോഹം
(തരംഗിണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharangini thadangalil

Additional Info

Year: 
1995

അനുബന്ധവർത്തമാനം