കണ്ണേ കണ്മണി

കണ്ണേ കണ്മണി പൊന്നേ പൊന്മണി മണിമുത്തേ
ആരീരാരീരാരോ കിങ്ങിണിയണിമുത്തേ
അച്ഛൻ നിന്നുടെ അച്ഛൻ ഒരുനാൾ വരുമല്ലോ
ആ അച്ഛൻ നിന്നുടെ അച്ഛൻ ഒരുനാൾ വരുമല്ലോ
നീല കടലിൻ സ്വർണ്ണക്കരയിൽ നിന്നും
കണ്ണേ കണ്മണി പൊന്നേ പൊന്മണി മണിമുത്തേ
ആരീരാരീരാരോ കിങ്ങിണിയണിമുത്തേ

വർഷങ്ങൾ പോയി നെടുവീർപ്പുമായ്
കാലങ്ങൾതൻ രഥമേറി
ആഗമം കാത്ത് കനവുകളാടി
നിന്നോർമ്മയാൽ കതിർചൂടി
തഴുകിയാൽ ചിരിക്കണ കിലുകിലം
കൊണ്ടിനി വരുമല്ലോ
ആലോലം താലോലം നിന്നെ കൊഞ്ചിക്കാൻ
ആലോലം താലോലം നിന്നെ കൊഞ്ചിക്കാൻ
കണ്ണേ കണ്മണി പൊന്നേ പൊന്മണി മണിമുത്തേ
ആരീരാരീരാരോ കിങ്ങിണിയണിമുത്തേ

ആയിരം രാവിൻ കഥകൾ പറഞ്ഞു
യാമങ്ങളിൽ കുളിർകോരി
സമ്മാനമായി പ്രതിരൂപമായി
അഴകിൻ കളി വളരുന്നു
മലരിളംചുണ്ടിന് മധുരവും
കൊണ്ടിനി വരുമല്ലോ
ആലോലം താലോലം ഊഞ്ഞാലാടിക്കാൻ
ആലോലം താലോലം ഊഞ്ഞാലാടിക്കാൻ

കണ്ണേ കണ്മണി പൊന്നേ പൊന്മണി മണിമുത്തേ
ആരീരാരീരാരോ കിങ്ങിണിയണിമുത്തേ
അച്ഛൻ നിന്നുടെ അച്ഛൻ ഒരുനാൾ വരുമല്ലോ
ആ അച്ഛൻ നിന്നുടെ അച്ഛൻ ഒരുനാൾ വരുമല്ലോ
നീല കടലിൻ സ്വർണ്ണക്കരയിൽ നിന്നും
കണ്ണേ കണ്മണി പൊന്നേ പൊന്മണി മണിമുത്തേ
ആരീരാരീരാരോ കിങ്ങിണിയണിമുത്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kanne kanmani