ജയ ജയ ഗോകുലപാല ഹരേ

ജയജയ ഗോകുലപാല ഹരേ
ജയ ഗോവിന്ദ മുകുന്ദ ഹരേ
രാസക്രീഡാ ലോല ഹരേ
രാധാ മാധവ ഹരേ ഹരേ
 
മൃദു നളിനീ ദള മിഴികൾ തിളങ്ങി
കാതിൽ കുണ്ഡല ശോഭ വിളങ്ങീ
അധരങ്ങളിലമൃത് തുളുമ്പി
അഞ്ജന വർണ്ണനെ കാണേണം കണി കാണേണം (ജയജയ..)
 
പ്രനയ ലീലാവതി നീയെൻ
ഹൃദയ മലർ മാധുരി
നിൻ പ്രേമ ചാപല്യം ഒരു നവകാവ്യസങ്കല്പം
ഏപ്രിലിൽ വിടരും ലില്ലികൾ പോലെ
എന്നോമനയുടെ കാമനകൾ
ഏദൻ മുന്തിരി നീർമണി പോലെ
എന്നോമനയുടെ തേൻ മൊഴികൾ
 
ഓ മൈ ലവ് ബേഡ് യൂ ആർ മൈൻ
ശാന്ത സമുദ്രം പോലെയാ ഗാനം
കാന്തിമതീ നിൻ നീൾ മിഴികൾ
അറ്റ്ലാന്റിക്കിലെ അലകളുണർത്തും
അഴകേ നിൻ ചിരി എൻ കരളിൽ (ജയജയ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jaya jaya gokulapala

Additional Info

അനുബന്ധവർത്തമാനം