ജനനം

ജനനം വെറുമൊരു മിഥ്യ
മരണം വേറൊരു മിഥ്യ
(ജനനം)
മിഥ്യയിൽ നിന്നും മിഥ്യയിലേക്കുള്ള
സ്വപ്നാടനമീ ജീവിതം
(ജനനം)
ഈ സ്വപ്നലാവണ്യ ഭൂമിയിൽ
ഈ ഹൃസ്വകാലവേളയിൽ
ഇണങ്ങും മുൻപേ പിണങ്ങുന്നു നമ്മൾ
പിണങ്ങും മുൻപേ പിരിയുന്നൂ
ഇതിലും നല്ലൊരു ലോകമുണ്ടോ
ആരറിഞ്ഞു ആ രഹസ്യം
ആരറിഞ്ഞൂ
(ജനനം)
ഈ ജൈവചൈതന്യ ഭൂമിയിൽ
ഈ തീർഥപാദയാത്രയിൽ
ചിരിക്കും മുൻപേ കരയുന്നു നമ്മൾ
കരയും മുൻപേ മറയുന്നു
ഇനിയും വേറൊരു ജന്മമുണ്ടോ
ആരറിഞ്ഞൂ ആ രഹസ്യം
ആരറിഞ്ഞൂ
(ജനനം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jananam

Additional Info

Year: 
1979

അനുബന്ധവർത്തമാനം