ആടുന്നുണ്ടാടുന്നുണ്ടേ

ആടുന്നുണ്ടാടുന്നുണ്ടേ തെയ്
മാണിക്യച്ചെമ്പഴുക്കാ..തെയ്
(ആടുന്നുണ്ടാടുന്നു....)
ആ കയ്യിലും ഈ കയ്യിലും
ആലോലമമ്മാനമാടുന്നുണ്ടേ -
(ആ കയ്യിലും )
(ആടുന്നുണ്ടാടുന്നുണ്ടേ....)

ആഹാഹാ...ഓഹോഹോ ആഹാഹാ ആ...
ഒരു കുഞ്ഞിപ്പൂവിൽ നൃത്തം വെയ്ക്കാൻ
ഒരു മഞ്ഞപ്പൂമ്പാറ്റയ്ക്കെന്നും മോഹം
ഇരവില്ല പകലില്ല വെയിലില്ല മഴയില്ല
ഇരതേടാൻ മധുപന്മാർക്കെന്നും ദാഹം
(ഇരവില്ല....)
ആ പൂവിലും ഈ പൂവിലും
ഒരു തുള്ളി ചെറുതേനും കുളിരും വേണം
(ഒരു തുള്ളി)
(ആടുന്നുണ്ടാടുന്നുണ്ടേ....)

ആഹാഹാ...ഓഹോ ഹോ ആഹാഹാ ആ...
നിഴലിന്മേൽ നിഴൽ വീഴും നഗരം തോറും
വഴി നീളെ പണി തേടി തളരുമ്പോഴും
(നിഴലിന്മേൽ....)
വയറെരിയും നേരത്തും മനസ്സെരിയും സമയത്തും
തെരുവിന്റെ സംഗീതം പാടും ഞങ്ങൾ
(വയറെരിയും....)
ആ കണ്ണിലും ഈ കണ്ണിലും
ഒരുതുള്ളി ചുടുകണ്ണീർ മാത്രം കാണും
(ഒരു തുള്ളി)
(ആടുന്നുണ്ടാടുന്നുണ്ടേ...)
ആഹാ ഹാ....ഓഹോഹോ...ഉംഹും....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadunnundaadunnunde

Additional Info

അനുബന്ധവർത്തമാനം