ചിങ്ങക്കുളിർകാറ്റേ നീ

ചിങ്ങക്കുളിർകാറ്റേ നീ
എങ്ങു നിന്നു വരുന്നൂ
അങ്ങകലെ അങ്ങകലെ
ചങ്ങമ്പുഴയുടെ പാട്ടുകൾ മൂളും
കുഞാറ്റക്കിളിയുണ്ടോ
കുഞ്ഞാറ്റക്കിളിമകളുണ്ടോ

ഞാലിപ്പൂവൻ വാഴക്കുലകൾ
ഞാന്നു കളിക്കാറുണ്ടോ  അവിടെ
ഞാന്നു കളിക്കാറുണ്ടോ
അതിന്റെ സാദോർത്തവിടെ ക്ടാങ്ങള്
കൊതിച്ചു തുള്ളാറുണ്ടോ ഇന്നും
കൊതിച്ചു തുള്ളാറുണ്ടോ (ചിങ്ങ...)

ആടിനെ മേച്ചു നടക്കുന്നവരുടെ
ഓടക്കുഴൽ വിളിയുണ്ടോ പൊന്നോ
ടക്കുഴൽ വിളിയുണ്ടോ
ഇണ പിരിയാത്തൊരു തോഴനെയോർത്തി
ട്ടിടയൻ കേഴാറുണ്ടോ ഇന്നും
ഒരിടയൻ കേഴാറുണ്ടോ (ചിങ്ങ....)

എച്ചിലിലയിലെ പത്തിരിം  നെയ്ച്ചോറും
പട്ടിയും മനുഷ്യനും പങ്കിട്ടു
പട്ടണ വിളക്കിന്റെ ചുണ്ടത്തു പതയുന്ന
പാൽച്ചിരി വെട്ടത്തിൽ പാലൂട്ട്
നമ്മക്ക് പാലൂട്ട്
പാതിരാ നേരത്തീ പാത തന്നോരത്ത്
പയ്യാരം ചൊല്ലി തപ്പു കൊട്ട്
തക്കിട തരികിട തപ്പു കൊട്ട്

കൈനോട്ടക്കാരന്റെ കൂട്ടിലെ മൈനയ്ക്ക്
കൈതപ്പൂമണം കൊണ്ടത്തന്നാട്ടേ
കൈകൊട്ടിക്കളിയുടെ പാട്ടൊന്നു പാടിത്താ
കൈ മണി കൊട്ടി വാ കുളിർ കാറ്റേ (ചിങ്ങ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chingakkulirkaatte

Additional Info

അനുബന്ധവർത്തമാനം