മാനും മയിലും തുള്ളും കാട്ടിൽ

മാനും മയിലും തുള്ളും കാട്ടില്‍
മാതാളക്കനി തുള്ളും കാട്ടില്‍
പണ്ടു പണ്ടൊരു മയിലമ്മ
കണ്ടാൽ നല്ലൊരു മയിലമ്മ
അവൾ പെറ്റ മക്കളെ അഴകുള്ള മക്കളെ
അരികില്‍ പിച്ച നടത്തി വന്നു
മാനും മയിലും തുള്ളും കാട്ടില്‍
മാതാളക്കനി തുള്ളും കാട്ടില്‍

മഞ്ഞിന്‍തുള്ളികള്‍ കറുകപ്പുല്ലിന്‍
നെഞ്ഞില്‍ മയങ്ങും മലര്‍മേട്ടില്‍
തള്ള വെടിഞ്ഞൊരു കൈക്കുഞ്ഞപ്പോള്‍
ഇള്ളേ ഇള്ളേ കരയുന്നൂ
കുഞ്ഞിക്കൈവിരല്‍ നുണയുന്നു തെല്ലമ്മിഞ്ഞക്കായ് കരയുന്നു
അയ്യോ പാവം! അമ്മിഞ്ഞ കൊടുക്കാത്ത
അമ്മ ചീത്ത..ഇല്ലേ?

ഒരോ പൂവിന്നല്ലിയില്‍ നിന്നും
ഓരോ തുള്ളിത്തേനെടുത്തു
പൂവഴകുള്ളോരു കുഞ്ഞിന്‍ ചുണ്ടില്‍
പൂന്തേനിറ്റിച്ചു മയിലമ്മാ
പൂന്തേനുണ്ടു മയങ്ങും കുഞ്ഞിനു
പുഞ്ചിരി താനേ വിരിയുന്നു
കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കും ഇല്ലേ?
മാനും മയിലും തുള്ളും കാട്ടില്‍
മാതാളക്കനി തുള്ളും കാട്ടില്‍

കണ്വമുനിയതു കണ്ടു വന്നു
മയിലമ്മ വളര്‍ത്തും പൈതലിനെ
മാറോടണച്ചു താലോലിച്ചു
മാമുനിയാശ്രമവഴിയേ പോയ്
നൃത്തം ചെയ്തു മയിലമ്മ
കുളിര്‍കാറ്റില്‍ ആടി പൂങ്കുലകള്‍
ഈ കണ്വമുനി എത്രനല്ല ആളാ ഇല്ലേ?

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanum Mayilum