ഓടിക്കോ ഓടിക്കോ നാട്ടുകാരേ

ഓടിക്കോ ഓടിക്കോ നാട്ടുകാരേ
ഓമനക്കുട്ടൻ വരുന്നേ ഞങ്ങടെ
ഓമനക്കുട്ടൻ വരുന്നേ
ക്ലച്ചില്ല കബഡിക്കബഡി
ഗിയറില്ല കബഡിക്കബഡി
ഓട്ടുന്ന പയ്യനും ബ്രെയ്ക്കില്ല  (ഓടിക്കോ)

മുകളിൽ ആകാശം താഴെ ഭൂമി
രണ്ടിനുമിടയിൽ നമ്മുടെ ശിഷ്യൻ
മാറിക്കോ യാത്രക്കാരേ
മാന്ത്രിക മോട്ടോർ വരുന്നേ ഞങ്ങടെ
മാന്ത്രിക മോട്ടോർ വരുന്നേ
റോഡിനു വീതി ഇതു പോരാ
സൈഡു തരാൻ ഇടമില്ല
കാറുകളേ ലോറികളേ
സോറി വെരി വെരി സോറി  (ഓടിക്കോ)

അകലെയാകാശം താഴെ മുട്ടും
അവിടെയെത്തുമോ നമ്മുടെ ശിഷ്യൻ
ചാടിക്കോ ചാടിക്കോ വീട്ടുകാരേ
ചാഞ്ചാടും ചാമ്പ്യൻ വരുന്നേ ഞങ്ങടെ
ചാഞ്ചാടും ചാമ്പ്യൻ വരുന്നേ
വീട്ടിൽ സ്ഥലമിതു പോരാ
സൈഡു തരാൻ ഇടമില്ല
ചേട്ടന്മാരേ ചേച്ചിമാരെ
സോറി വെരി വെരി സോറി  (ഓടിക്കോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
dikko odikko naattukaare

Additional Info

Year: 
1976

അനുബന്ധവർത്തമാനം