മത്സരിക്കാനാരുണ്ട്
മത്സരിക്കാനാരുണ്ട് ലക്ഷമെറിയാനാരുണ്ട്
മരതകമാറുള്ള മാന്ത്രികവിഗ്രഹം
മാണിക്യവിഗ്രഹം മായാവിഗ്രഹം
കണ്ണുകള്‍ മുത്തുകള്‍ ചുണ്ടുകള്‍ വൈരങ്ങള്‍
കവിളുകള്‍ വൈഡൂര്യ കളിവീടുകള്‍
കവിളുകള്‍ വൈഡൂര്യ കളിവീടുകള്‍
മരതകമാറുള്ള മാന്ത്രികവിഗ്രഹം
മാണിക്യവിഗ്രഹം മായാവിഗ്രഹം
കാശ്മീരില്‍ നിന്നു വന്ന കോടീശ്വരന്‍
കാണാനൊരഞ്ചു കൊല്ലം തപസ്സിരുന്നു
ഈ പ്രതിമ കണ്ടു പ്രേമദാഹം കൊണ്ടു
പണ്ടൊരാള്‍തന്‍ പ്രിയതമയെ പറഞ്ഞയച്ചു
മത്സരിക്കാനാരുണ്ട് ലക്ഷമെറിയാനാരുണ്ട്
ഞാനുണ്ടു് -അഞ്ചു ലക്ഷം രൂപ ഉടനടി
അഞ്ചുലക്ഷം രൂപ ഒരുതരം
അഞ്ചുലക്ഷം രൂപ രണ്ടുതരം
ഭരതനാട്ടുരാജ്യത്തിലെ പഴയ കൊട്ടാരം ഇളവരശന്‍ ആ..ആ....
പ്രതിമാ കാര്യത്തില്‍ പുതിയൊരീശന്‍
പ്രണയ കാര്യത്തില്‍ പഴയൊരാശാന്‍
പഴയൊരാശാന്‍...
ഹേയ് ഞാനുണ്ടു് -ഏഴുലക്ഷം രൂപാ
ഏഴുലക്ഷം രൂപ ഒരുതരം
ഏഴുലക്ഷം രൂപ രണ്ടുതരം
മലയാളക്കര തോട്ടത്തിലെ
പഴയ മാടമ്പി വലിയതമ്പി
പ്രതിമക്കാര്യത്തില്‍ പഴയ ദിവാന്‍
പ്രണയക്കാര്യത്തില്‍ പുതിയ കൃഷ്ണന്‍
പുതിയ കൃഷ്ണന്‍ പുതിയ കൃഷ്ണന്‍
ഏഴു ലക്ഷം - എട്ടുലക്ഷം - പത്തുലക്ഷം
ഒരുതരം - രണ്ടുതരം - ഹഹഹഹ