നിശാസുന്ദരീ നിൽക്കൂ

നിശാസുന്ദരീ നിൽക്കൂ നിൽക്കൂ നിൽക്കൂ
നിശാസുന്ദരീ നിൽക്കൂ
നിൻ പ്രേമഗായകൻ വരുന്നു
നിൻ പ്രേതകാമുകൻ വരുന്നൂ
സ്വീകരിക്കൂ എന്നെ സ്വീകരിക്കൂ
സ്വീകരിക്കൂ    (നിശാസുന്ദരീ)

യക്ഷിപ്പാലകൾ പൂക്കും രാവിൽ
ലക്ഷം വിളക്കുകൾ എരിയും മിഴികൾ
ദേവതേ നിന്നെ തേടി…
ഭൂതങ്ങൾ ശോക രാഗങ്ങൾ പാടി
പ്രേതമന്ദിരപ്പൂമുഖപ്പടിയിൽ
പ്രണയലോല നീ പ്രത്യക്ഷയായി  (നിശാസുന്ദരീ)

അസ്ഥിപ്പൂവുകൾ വിടരും രാവിൽ
കെട്ടിപ്പുണരുകയെന്നെ തോഴി
പാലപ്പൂമഞ്ചം വിരിച്ചു
ഭൂതങ്ങൾ കാമകാവ്യങ്ങൾ രചിച്ചു
പ്രേതമന്ദിരമണിയറയ്ക്കുള്ളിൽ
പ്രണയവീണയായ് തുള്ളിത്തുളുമ്പൂ  (നിശാസുന്ദരീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nishaasundaree nilkkuu