ദൈവം വന്നു വിളിച്ചാൽ പോലും
ദൈവം വന്നു വിളിച്ചാല്‍ പോലും ഞാനില്ലാ
ഇന്നീ ഭൂമിയില്‍ സിനിമാതാരങ്ങളാണല്ലോ ദൈവങ്ങള്‍
SPNS MGMR സിന്ദാബാദ്
(ദൈവം വന്നു ...)
ഡിമ്പിള്‍ കപാഡിയക്കമ്പലം തീര്‍ത്തതില്‍
എണ്ണ വിളക്കു കൊളുത്തേണം (2)
അടൂര്‍ ഭാസിയെ തോളിലൊന്നേറ്റി
കാക്കക്കാവടിയാടേണം
കുംഭ കുലുക്കി കുംഭ കുലുക്കി
കൊട്ടക ചുറ്റി നടക്കേണം
കണ്ണീര്‍ക്കാവടി കണ്ണീര്‍ക്കാവടി
വര്‍ണ്ണക്കാവടി സ്വര്‍ണക്കാവടി
കാവടി കാവടി കാവടി കാവടി
ഉം.. വരൂന്നേ
പോ പോ
(ദൈവം വന്നു...)
കാറ്റുവിതച്ചോനുമ്മറിക്കാക്കൊരു
നേര്‍ച്ചയൊരുക്കാന്‍ പോകേണം
കാട്ടുതുളസീലെ സത്യനു വേണ്ടി
ഒരോശാനപ്പാട്ടും പാടേണം
ഓശാന ഓശാനാ ഓശാന ഓശാനാ
പോ പോ
(ദൈവം വന്നു)
ആരോമമലുണ്ണിയാം നസീറിനായൊരു
ആനയെ വാങ്ങിക്കൊടുക്കേണം(2)
നിര്‍മാല്യം തന്നിലെ ആന്റണിപ്പാടിനു
പൊന്നിന്റെ വാളും നല്‍കേണം
ജയ് ജയ് നസീര്‍
ജയ് ജയ് മധു
ജയ് ജയ് ഉമ്മര്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Daivam vannu vilichal polum
Additional Info
ഗാനശാഖ: