കാന്താരി പാത്തുത്താത്തടെ
കാന്താരീ....കാന്താരി...
കാന്താരി പാത്തുത്താത്തടെ
കദീസാനെ കണ്ടപ്പം
കല്‍ബില് ഞമ്മക്ക് ഹാല്
കളിയല്ല നീലക്കരിമ്പിന്റെ നീരാണ്
കിളിമൊഴിയാളുടെ ശീല്
(കാന്താരി...)
മാണിക്യമണിച്ചുണ്ടിൽ മധുരിക്കും തേനുണ്ട്
മാറത്തെ മലർമൊട്ടിൽ മാദകച്ചൂടുണ്ട്
മൊഞ്ചത്തി - അവളൊരു വമ്പത്തി
പഞ്ചവർണ്ണക്കിളിയെ പോലെൻ
നെഞ്ചിനുള്ളിൽ കൂടുകൂട്ടിയ ശൊങ്കത്തി
പൂതികൊണ്ടെൻ കവിളത്ത് മോതിരവിരല്
കൊണ്ട് താമരപ്പൂ വിരിയിക്കാൻ വന്നെത്തി
അരികിൽ വന്നെത്തി
(കാന്താരി...)
കുടുംബത്തിചെന്നപ്പം ഉമ്മൂമ്മ ചോദിച്ച്
നിനക്കെന്ത് പറ്റീടാ ഹമുക്കേ
അത് കേട്ടപ്പം കൽക്കണ്ടം നുണയണ ചേല്ക്ക്
കദീസാനെ ബർണ്ണിച്ച് മുയുക്കെ
കിങ്ങിണിതുള്ളണ കൊലുസ്സും ചാർത്തി
കിക്കിളി കുളിർമണി മുത്തുകൾ കെട്ടി
കളിചിരിയോടവൾ അരികത്തെത്തി
കതിരൊളി കടമിഴി കരളിൽ കത്തി
മൈക്കണ്ണി - അവളൊരു മാൻകണ്ണി
മൈക്കണ്ണി അവളൊരു മാൻകണ്ണി
മൈക്കണ്ണി അവളൊരു മാൻകണ്ണി
മുത്താണ് - ചക്കരമുത്താണ്
എന്റെ മുത്താണ് - ചക്കരമുത്താണ്
(കാന്താരി...)