കമലശരന്‍ കാഴ്ചവെച്ച

കമലശരന്‍ കാഴ്ചവെച്ച കണിമലരേ നിന്റെ
മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും
ഞാന്‍ കൈവശമാക്കും
കരളിനുള്ളില്‍ ഒളിഞ്ഞിരിയ്ക്കും കൗശലമെല്ലാം ‌
ഇന്ന് കവടി വെച്ചു കരിമഷി നോക്കി
കണ്ടുപിടിക്കും - ഞാന്‍ കണ്ടുപിടിക്കും
കമലശരന്‍ കാഴ്ചവെച്ച കണിമലരേ

കല്യാണപ്രായമായ കാമിനിയാളേ
കല്യാണപ്രായമായ കാമിനിയാളേ -നിന്റെ
നിറമാറില്‍ കന്മദമോ കന്മഷമോ
കാതിലോല പവിഴമണി മാലകള്‍ ചാര്‍ത്തും നിന്റെ‌ കവിളിണയില്‍ കുങ്കുമോ ചെന്നിണമോ
കന്മദമല്ലാ കുങ്കുമമല്ലാ‌
പിന്നെ?
കാമുകന്റെ മനംമയക്കും കുടുകുടുമന്ത്രം
കമലശരന്‍ കാഴ്ചവെച്ച കണിമലരേ നിന്റെ
മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും
ഞാന്‍ കൈവശമാക്കും

കുറുമൊഴികള്‍ കിന്നരിയ്ക്കും കൂന്തലിനുള്ളില്‍
കുവലയമായ് ഞാനൊരിയ്ക്കല്‍ ഒളിച്ചിരിയ്ക്കും
പഴമൊഴികള്‍ കതിരണിയും നിന്‍ ചുണ്ടിണയില്‍
പ്രണയ പല്ലവിയായ് വേഷമിട്ട് തപസ്സിരിയ്ക്കും
പരിഭവമില്ല പരാതിയില്ല
പിന്നെ?
പല്ലവിയെ പാട്ടിലാക്കി തടവിലിടും ഞാന്‍
കമലശരന്‍ കാഴ്ച വെച്ച കണിമലരേ നിന്റെ
മിഴികളിലെ കള്ളക്കഥകള്‍ കൈവശമാക്കും
ഞാന്‍ കൈവശമാക്കും
ആഹാ ആഹാ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamalasaran kazhchavacha

Additional Info

Year: 
1975

അനുബന്ധവർത്തമാനം