നോക്കൂ തെരിയുമോടാ

സരിഗമപധനിസ നിധപമഗരിസനി
താനം താനം താനം താനം ആ....

ഡേയ് അമ്പി...
നോക്കു തെരിയുമോടാ അമ്പി
നോക്കു തെരിയുമോടാ
ഇന്നലെ മനയ്ക്കലെ ആരോമലുണ്ണിതന്‍
ഒന്നാം പിറന്നാള്‍ സദ്യയുണ്ടു ആ...
ഇന്നലെ മനയ്ക്കലെ ആരോമലുണ്ണിതന്‍
ഒന്നാം പിറന്നാള്‍ സദ്യയുണ്ടു
നോക്കു തെരിയുമോടാ അമ്പി
നോക്കു തെരിയുമോടാ

പായസമേഴ് പ്രഥമന്‍ നാല്
ബലേ ബലേ...
പക്കാവട ഒരു നാഴി
പരിപ്പു പപ്പടം ശര്‍ക്കരവരട്ടി
ഓഓഓ..
പഴവും മലരും മേമ്പൊടി
പരിപ്പു പപ്പടം ശര്‍ക്കരവരട്ടി
പഴവും മലരും മേമ്പൊടി

ഇങ്കെ പാര് ഇന്നലെ ഊണുകഴിഞ്ഞപ്പോ..
കല്‍പ്പകം -ആ കല്‍ക്കണ്ടം -അവള്‍
കണ്ണെറിഞ്ഞു -കരളില്‍ കല്ലെറിഞ്ഞു
കല്‍പ്പകം -ആ കല്‍ക്കണ്ടം -അവള്‍
കണ്ണെറിഞ്ഞു -കരളില്‍ കല്ലെറിഞ്ഞു
പിന്നെ കുണുങ്ങിക്കുണുങ്ങി എന്റെ മുന്നില്‍ വന്നു
ചിണുങ്ങി ചിണുങ്ങി എന്റെ മുന്നില്‍ നിന്നു
അവളുടെ ചിരിയില്‍ സ്മൈലിങില്‍
പാളത്താറുടുപ്പില്‍ ഞാന്‍ ഭ്രമിച്ചു

കിട്ടൂ..നാനൊന്നും അപ്പടിയില്ലെയാക്കും
ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹീം
ധീയോ യോ ന പ്രചോദയാത്

ഞാന്‍ ബ്രഹ്മചാരി നിത്യബ്രഹ്മചാരി
ഞാന്‍ കര്‍മ്മശാലി നിത്യധര്‍മ്മശാലി
കേട്ടേലാ
ആണ്ടാളില്‍ വീട്ടിലെ സദ്യക്കു പോയപ്പം
ഇതുപോലൊരുത്തിയെന്റടുത്തുവന്നു
ആണ്ടാളില്‍ വീട്ടിലെ സദ്യക്കു പോയപ്പം
ഇതുപോലൊരുത്തിയെന്റടുത്തുവന്നു
ഞാന്‍ ചിരിച്ചു പിന്നെ അവളും ചിരിച്ചു
പിച്ചു അടിച്ചെന്നെ താഴെയിട്ടു
അയ്യയ്യോ പിച്ചു അടിച്ചെന്നെ താഴെയിട്ടു

പെണ്ണും പിടക്കോഴിയും നമുക്കു വേണ്ടാ
കണ്ണും കടക്കണ്ണേറും നമുക്കു വേണ്ടാ
നമ്മൾ ബ്രാഹ്മണർ ഭോജനപ്രിയർ
നമ്മൾ ബ്രാഹ്മണർ ഭോജനപ്രിയർ
നല്ല സംഗീതവാസനപ്രിയർ
നല്ല സംഗീതവാസനപ്രിയർ
പെണ്ണും പിടക്കോഴിയും നമുക്കു വേണ്ടാ
കണ്ണും കടക്കണ്ണേറും നമുക്കു വേണ്ടാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nokkoo theriyumoda