തേൻ‌ചോലക്കിളി പൂഞ്ചോലക്കിളി

തേഞ്ചോലക്കിളി പൂഞ്ചോലക്കിളി
തിങ്കൾക്കലയുടെ വീടേത്
തെന്മലയോ പൊന്മലയോ
തീരം കാണാത്ത പാൽപ്പുഴയോ
(തേഞ്ചോലക്കിളി..)

ആ വീട്ടിൽ ജനിച്ചവരല്ലേ
ആലോലം കിളികൾ നിങ്ങൾ
താലോലം കിളികൾ
അച്ഛന്റെ ചിറകിനു കീഴിലൊളിച്ചു കളിച്ചും
അമ്മയ്ക്കുമുമ്മ കൊടുത്തും
അന്ന് കൂടെ ജനിച്ചൊരു പൊന്നുട-
പ്പിറന്നവളെവിടെപ്പോയ്
എവിടെപ്പോയ്
കരഞ്ഞാലും കേൾക്കാത്ത
തിരഞ്ഞാലും കാണാത്ത
കാടു കാക്കും വേടന്മാരുടെ
കൂടാരങ്ങളിലുണ്ടോ അവളുണ്ടോ
(തേഞ്ചോലക്കിളി..)

ആ വീട്ടിൽ വളർന്നവരല്ലേ
അമ്മാനക്കിളികൾ നിങ്ങൾ
പൊന്മാനക്കിളികൾ
അല്ലിപ്പൂവമൃതു പുരട്ടി ചുണ്ടു ചുവന്നും
അംഗോലപ്പഴമുണ്ടും
അന്നു കൂടെ വളർന്നോരു കുഞ്ഞുട-
പ്പിറന്നവളെവിടെ പോയ്
എവിടെപ്പോയ്
കൊതിച്ചാലും കാണാത്ത
വിളിച്ചാലും മിണ്ടാത്ത
കാടു വാഴും ദൈവത്തുങ്ങടെ
കല്ലമ്പലങ്ങളിലുണ്ടോ -അവളുണ്ടോ
(തേഞ്ചോലക്കിളി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thencholakkili

Additional Info

അനുബന്ധവർത്തമാനം