വെള്ളിത്തേൻ കിണ്ണംപോൽ

വെള്ളിത്തേന്‍ കിണ്ണംപോല്‍
വെണ്ണക്കല്‍ ശില്പംപോല്‍
തുള്ളിയരികത്തു വന്ന പെണ്ണേ
ശൃംഗാരം മാറത്ത് ശ്രീവത്സം ചാര്‍ത്തിയ
ശ്രീകലയാം പഞ്ചമി നിലാവേ
(വെള്ളിത്തേന്‍...)

മനസ്സിനുള്ളില്‍ വിടര്‍ന്നു
മലര്‍ക്കിനാവില്‍ തെളിഞ്ഞു (2)
മധുരം എനിക്കു നീ പകര്‍ന്നു
നിന്നെ ഞാനെന്‍ മനോരഥ-
ദേവതയാക്കും -മഹാലക്ഷ്മിയാക്കും
(വെള്ളിത്തേന്‍...)

കരളിനുള്ളില്‍ പടര്‍ന്നു
കുളിര്‍നിലാവില്‍ തളിര്‍ത്തു (2)
ലഹരി എനിക്കു നീ ചൊരിഞ്ഞു
നിന്നെ ഞാനെന്‍ മദാലസ-
മോഹിനിയാക്കും -ഭാഗ്യലക്ഷ്മിയാക്കും
(വെള്ളിത്തേൻ...‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Vellithen kinnam pol

Additional Info

അനുബന്ധവർത്തമാനം