അഹം ബ്രഹ്മാസ്മി
അഹം ബ്രഹ്മാസ്മി ബ്രഹ്മാസ്മി ബ്രഹ്മാസ്മി
വ്യാമോഹം എല്ലാമെല്ലാമൊരു വ്യാമോഹം
ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ
തിരയുന്നോരന്ധന്റെ വ്യാമോഹം
(അഹം ബ്രഹ്മാസ്മി..)
എന്റെ മനസ്സിലൊരു പ്രാവ്
നിന്റെ മനസ്സിലൊരു പ്രാവ്
മനം മടുത്താൽ തമ്മിൽ പുണർന്നുറങ്ങാൻ
തടസ്സമായി നിൽക്കുമീ മാംസത്തിൻ ചുമരുകൾ
ഇടിച്ചു മാറ്റാം നമുക്കിടിച്ചു മാറ്റാം
മരിച്ചു കിടക്കുന്ന ദൈവത്തിനിത്തിരി
ചരസ്സു കൊടുത്ത് നമുക്കുണർത്താം
ചരസ്സു കൊടുത്ത് നമുക്കുണർത്താം
നമുക്കുണർത്താം നമുക്കുണർത്താം
(അഹം ബ്രഹ്മാസ്മി..)
എന്റെ ശിരസ്സിലൊരു ചുമട്
നിന്റെ ശിരസ്സിലൊരു ചുമട്
ഇറക്കി വെക്കാം അതൊന്നിറക്കി വെക്കാം
തടസ്സമായി നിൽക്കുമീ തോലിന്റെ തൊപ്പികൾ
എടുത്തു മാറ്റാം നമുക്കെടുത്തു മാറ്റാം
മുടന്തി നടക്കുന്ന സത്യത്തിനിത്തിരി
മയക്കു മരുന്നു കൊടുത്തുറക്കാം
മയക്കു മരുന്നു കൊടുത്തുറക്കാം
കൊടുത്തുറക്കാം കൊടുത്തുറക്കാം
(അഹം ബ്രഹ്മാസ്മി..)