മാലിക്

Malik

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു. ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണ് മാലിക്.