ശരത് കുമാർ

Sarath Kumar
അപ്പാനി ശരത്ത്
കഥ: 1
തിരക്കഥ: 1

കൊച്ചി സ്വദേശിയായ ശരത് കുമാർ. തീയേറ്റർ ആർട്ടിസ്റ്റാണ്. കൊച്ചിയിലെ ഒരു സാധാരണ കുടുംബമാണ് ശരത്തിന്റേത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തു തന്നെ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം തിരുവനന്തപുരത്തെ നാടക സംഘങ്ങളിലും തെരുവു നാടകങ്ങളിലും ശരത് സജീവമായിരുന്നു . ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നു ഡിഗ്രി എടുത്തു. തുടർന്ന് കാലടി സര്‍വകലാശാലയില്‍ എംഎ നാടകത്തിന് ചേര്‍ന്നു പഠിച്ചു. രണ്ടു നാടകങ്ങള്‍ സംവിധാനം ചെയ്യുകയും നിരവധി നാടകങ്ങളിൽ അഭിനയിക്കയും ചെയ്തിട്ടുണ്ട്

Sarath Kumar