ചന്തു കുമാർ
ചലച്ചിത്രതാരം സലിം കുമാറിൻ്റെയും സുനിതയുടെയും മകനാണ് ചന്തു കുമാർ. ആറാംക്ളാസിൽ പഠിക്കുമ്പോൾ 2009 -ൽ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ലൗ ഇൻ സിംഗപ്പോർ (2009) എന്ന ചിത്രത്തിൽ അച്ഛൻ സലിംകുമാറിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചന്തു സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. സലിംകുമാറിന്റെ മകനാണെന്നറിയിക്കാതെ ഓഡിഷനിൽ പങ്കെടുത്തുകൊണ്ടായിരുന്നു ചന്തു സിനിമയിലെത്തിയത്.
ആദ്യ ചിത്രത്തിനുശേഷം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച ചന്തു എം എ ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോളാണ് പിന്നീട് സിനിമയിൽ അഭിനയിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയിൽ സലിംകുമാർ ചെയ്ത മൂസാക്ക എന്ന കഥാപാത്രത്തിൻ്റെ ചെറുപ്പക്കാലമായിരുന്നു അവതരിപ്പിച്ചുകൊണ്ടായിരുന്നു ഒരു ഇടവേളയ്ക്ക് ശേഷമുള്ള ചന്തുവിന്റെ സിനിമാപ്രവേശം. അതിനുശേഷം മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലാണ് ചന്തു അഭിനയിച്ചത്.