ദിവ്യ മേനോൻ

Divya Menon
ദിവ്യ എസ് മേനോൻ
ആലപിച്ച ഗാനങ്ങൾ: 39

തൃശൂ­ർ സ്വ­ദേ­ശിനി,  ഇപ്പോൾ കൊച്ചി­യിൽ താമ­സം. ബികോം ബിരു­ദ­ത്തി­നു­ശേഷം ഫാഷൻ ഡിസൈ­നിം­ഗിൽ പി ജി ഡിപ്ലോ­മ. സംഗീ­ത­ത്തിൽ മാത്ര­മല്ല പെയി­ന്റിം­ഗിലും വസ്ത്രാ­ലങ്കാ­രത്തിലും ഒരു പോലെ താത്പ­ര്യം. 

കഴി­ഞ്ഞ ഏഴു­വർഷ­മായി കർണ്ണാ­ടക­സംഗീ­തവും ഒരു വർഷ­മായി ഹിന്ദു­സ്ഥാനി സംഗീ­തവും അഭ്യ­സി­ക്കുന്നു. കൈര­ളി ടിവിയുടെ വി-­ചാനലിൽ ഗാന­മേള എന്നൊ­രു പരി­പാടി കഴി­ഞ്ഞ 2 വർഷ­മായി അവ­തരി­പ്പി­ക്കുന്നു. സുപ്ര­സിദ്ധ പിന്ന­ണി­ഗായ­കൻ വിനീ­ത് ശ്രീനി­വാസൻ പുറ­ത്തിറ­ക്കിയ കോഫി‌‌@ എം ജി റോഡെ­ന്ന ആൽബ­ത്തിൽ അദ്ദേ­ഹ­ത്തോ­ടൊപ്പം പാടാ­നു­ള്ള അവ­സര­ലം ലഭി­ച്ചു,

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2012 ജൂലയിൽ റിലീസ് ചെയ്യുന്ന “തട്ടത്തിൻ മറയത്ത്” എന്ന ചിത്രത്തിലെ ‘അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ’ എന്ന ഗാനം ആലപിച്ചത് ദിവ്യ എസ് മേനോൻ ആണ്. 

ഭർത്താവ് : രഘു മേനോൻ