മണ്ണിൽ പതിയുമീ

മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ
മുന്നിൽ പിടയുമീ തുള്ളിജലമിവിടേ
മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ
കണ്ണിൽ പിടയുമീ തുള്ളിജലമിവിടേ
നെഞ്ചിൽ ഒരു നറു തളിരുകൾ വെറുതെ വെറുതേ
തീരാതെ പെയ്യും മണ്ണിൽ മായുവതെന്തിനോ
ഏതിനോ.. പൊകാമീ ദൂരം നീളെ തേടുവതാരെയോ
ആരെയോ..
മണ്ണിൽ പതിയുമീ സൂര്യമിഴിയിവിടേ..
മണ്ണിൽ പിടയുമീ തുള്ളിജലമിവിടേ..

വിടരുമീ മിഴിയിലെന്നുമെ 
നിറയുമീ മുഖമിതെന്റെയും
പതിയേ തഴുകിടും പലപല കനവുകൾ
അരികെ ഉണരുമിതവളുടെ നിനവുകൾ
കുളിരുമായി പുണരുമീ ഇരവിലിനിയുമെൻ
ഹൃദയം പിറകിലായി പതിയേ ചേരും
കാത്തിരുന്നോരീ പുലർകാലമേ
പുണ്യമായിടാം ..പോരൂ നീ
മായാതെ നിന്നീ വിണ്ണിൽ താരകമായി നീ
മിന്നിയോ ..
പോകമീ ദൂരം നീളെ കൈകളിലായി നീ ചേർന്നുവോ

AijwtiQzqXE