മഞ്ഞിലൂടെ വന്നു
Music:
Singer:
Film/album:
മഞ്ഞിലൂടെ വന്നുവീഴും
വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും
ചെറു ശംഖുപോലെ
മനസ്സിൽ കാത്തുവെച്ചു
മെല്ലെ തലോടാൻ വസന്തം തുടിക്കും
ഇളം പൂ നമുക്കായ് തരുന്നു ഈനാളുകൾ....
മഞ്ഞിലൂടെ വന്നുവീഴും
വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും
ചെറു ശംഖുപോലെ
മനസ്സിൽ കാത്തുവെച്ചു
ഞാനും നീയും ദൂരത്തെങ്ങോ ജീവന്റെ
സന്ധ്യാ തീരങ്ങൾ.... ചേരുംപോൽ...
പോയ്മറഞ്ഞനാളിൻ സൗഗന്ധം
തുളുമ്പിയാശിച്ച തേൻ കുരുന്നുമായി
തുടുത്തൊരോർമ്മപ്പൂവെന്നും പകർന്നിടും സുഖം....
കണ്ണെറിഞ്ഞും പിൻതിരിഞ്ഞും കേളിയാടും മിന്നൽപോലെ
ഒന്നടുത്തുവന്നും തെല്ലകന്നും
മിഴിവാതിലോരം മിന്നാമിനുങ്ങുപോലെ
ഏതോ കിനാക്കൾ ഒളിഞ്ഞും തെളിഞ്ഞും
വിമൂകം ഒരിഷ്ടം പറഞ്ഞോ ഈ വേളയിൽ
മഞ്ഞിലൂടെ വന്നുവീഴും
വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും
രാ....രാ...രാ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjiloode vannu
Additional Info
Year:
2015
ഗാനശാഖ: