ഹൃദയത്തിൻ നിറമായ്‌

ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
പനിനീർ മലരായ് നിറയൂ
നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ 
ഈ രാവിനൊരാലിംഗനമേകൂ.. 
ആകാശംചൊരിയും നിറതാരങ്ങളുമായി 
പോരു വെണ്‍മേഘങ്ങൾ പോലെ.. നീ
ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി 
ഇന്നീ മൗനം പാടീ ..
ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
പനിനീർ മലരായ് നിറയൂ
നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ 
ഈ രാവിനൊരാലിംഗനമേകൂ.. 

പോക്കുവെയിൽ..ഉം .. പൂക്കുലപോൽ..ഉം  
നിയെൻ ഏകാന്ത വീഥികളിൽ 
ഓടിവരും..ഉം... സൗരഭമായി...ഉം.. 
ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ

ഇനി ചിലതില്ലേ ഹൃദയത്തിൽ
പല നാളായ് വിടരാതെ.. 
അവയെല്ലാം ഒരുപോലെ ഉണരാറായ്
ചിലതുണ്ടെൻ അധരത്തിൽ
പകരാനായ് പിരിയാതെ ..
അവയെല്ലാം പൊഴിയുന്നു പ്രിയമോടെ

പണ്ടേ നിയെൻ നെഞ്ചിൽ മിണ്ടാക്കൂട് വച്ചേ
എങ്ങോ പാറിപ്പോയി.. 
സ്നേഹത്തിൻ തേൻകൊണ്ടുവന്നേ  
അറിയാതെ അരികിൽ തിരപോൽ വരുമോ.. 
അതിലെ നുരയായ് അലിയാം ഞാൻ
കടലായ് കരയായ് പ്രണയം പകരാം 
ഇരവും പകലും തുടരാം നാം

ഹൃദയത്തിൻ നിറമായ് പ്രണയത്തിൻ ദലമായ്
പനിനീർ മലരായ് നിറയൂ
നീർമണിയായ് വന്നുതിരും.. അനുരാഗക്കുളിരേ 
ഈ രാവിനൊരാലിംഗനമേകൂ.. 
ആകാശം ചൊരിയും നിറതാരങ്ങളുമായി 
പോരു വെണ്‍മേഘങ്ങൾ പോലെ.. നീ
ഓർമ്മപ്പുഴ നീന്തി മാറിൽ കുളിരേന്തി 
ഇന്നീ മൗനം പാടീ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hrudayathin niramay