അരികെ പൊഴിയും

അരികേ.. പൊഴിയും മഴപോലെ
ആ മഴയിൽ നനയും മലർപോലെ..
ആരോ ഇന്നെന്നുള്ളിൽ..
പതിയെ ഈണങ്ങൾ മൂളുമ്പോൾ
കാറ്റിൻ കൈയ്യിൽ ചേരും തൂവൽപോലെ നാമിതിലെ
നെഞ്ചോരം നീ ..നിറയും ഉൾത്തിരയായ് ഞാൻ
കണ്ണോരം നീ തെളിയും ഇരവിൽ താരമായി ഞാൻ

ഓർമ്മകൾ ഒഴുകും വഴിയിൽ നാമിരുവരും
ഒരുപോൽ നിറയേ..
അലിയാതലിയാതൊരു ഗീതം
ഹൃദയതാളങ്ങളിലാലോലം പടരുകയോ
അതിലേതോ ഏതോ പ്രിയവരിയിൽ
നിൻ മുഖം മാത്രം ഉയിർക്കൊള്ളവേ
നെഞ്ചോരം നീ ..നിറയും ഉൾത്തിരയായ് ഞാൻ
കണ്ണോരം നീ തെളിയും ഇരവിൽ താരമായി ഞാൻ

അരികേ.. പൊഴിയും മഴപോലെ
ആ മഴയിൽ നനയും മലർപോലെ..
ആരോ ഇന്നെന്നുള്ളിൽ..
പതിയെ ഈണങ്ങൾ മൂളുമ്പോൾ
കാറ്റിൻ കൈയ്യിൽ ചേരും തൂവൽപോലെ നാമിതിലെ
നെഞ്ചോരം നീ ..നിറയും ഉൾത്തിരയായ് ഞാൻ
കണ്ണോരം നീ തെളിയും ഇരവിൽ താരമായി ഞാൻ

Re6sbD-lS-c