ദിവ്യ എം നായർ
ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന മധുസൂദനൻ നായരുടെ മകളായി കൊച്ചിയിലെ പള്ളുരുത്തിയിൽ ജനിച്ചു. സെന്റ് മേരീസ് സ്കൂളിലായിരുന്നു പഠനം. ചെറുപ്പത്തിൽത്തന്നെ ക്ലാസിക്കൽ ഡാൻസും സംഗീതവും അഭ്യസിച്ചിരുന്ന ദിവ്യ പത്താംക്ലാസിൽ പഠിയ്ക്കുമ്പോളാണ് ടെലിവിഷൻ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഒരു പ്രാദേശിക ചാനലിൽ അവതാരകയായിട്ടായിരുന്നു ദിവ്യയുടെ തുടക്കം. തുടർന്ന് റേഡിയോ ജോക്കിയായിട്ടായി ആറ് വർഷത്തോളം പ്രവർത്തിച്ചു.
പരസ്യ ചിത്രങ്ങൾക്ക് ശബ്ദം പകർന്നുകൊണ്ട് ദിവ്യ ഡബ്ബിംഗ് മേഖലയിലേയ്ക്കും പ്രവേശിച്ചു. പരസ്യ ചിത്രങ്ങളിലെ പരിചയം തുടർന്ന് സിനിമകൾക്ക് ഡബ്ബ് ചെയ്യാൻ സഹായകരമായി. തുടർന്ന് നിരവധി സിനിമകളിൽ വിവിധ നടിമാർക്ക് ശബ്ദം പകർന്നു. 2013 -ൽ ബൈസിക്കിൾ തീവ്സ് എന്ന സിനിമയിലാണ് ദിവ്യ ആദ്യമായി അഭിനയിക്കുന്നത്. ആൻമരിയ കലിപ്പിലാണ് , രക്ഷാധികാരി ബൈജു(ഒപ്പ്) എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകളിൽ വ്യത്യസ്ഥ വേഷങ്ങളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്.
ഈശ്വരൻ സാക്ഷിയായ് എന്ന സീരിയലിലൂടെയാണ് ദിവ്യ സീരിയൽ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് വിവിധ സീരിയലുകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കുടുംബപ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി.
രണ്ട് മക്കൾ മകൾ-സൗപണ്ണിക, മകൻ- ഋഷികേശ്. സൗപർണ്ണികയും അമ്മയെപോലെ സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 | |
സൈഗാള്‍ പാടുകയാണ് | ദേവിയുടെ സഹോദരി | സിബി മലയിൽ | 2015 |
എന്നും എപ്പോഴും | വിനീത് എന്‍ പിള്ളയുടെ ഓഫീസ് സ്റ്റാഫ് | സത്യൻ അന്തിക്കാട് | 2015 |
കസബ | പോലീസ് ഓഫീസർ | നിതിൻ രഞ്ജി പണിക്കർ | 2016 |
ആൻമരിയ കലിപ്പിലാണ് | വക്കീൽ | മിഥുൻ മാനുവൽ തോമസ് | 2016 |
ഒരു മുത്തശ്ശി ഗദ | നേഴ്സ് | ജൂഡ് ആന്തണി ജോസഫ് | 2016 |
എബി | ഹസീന | ശ്രീകാന്ത് മുരളി | 2017 |
സർവ്വോപരി പാലാക്കാരൻ | സുജാത | വേണുഗോപൻ രാമാട്ട് | 2017 |
രക്ഷാധികാരി ബൈജു(ഒപ്പ്) | രഞ്ജൻ പ്രമോദ് | 2017 | |
അലമാര | മിഥുൻ മാനുവൽ തോമസ് | 2017 | |
മറഡോണ | വിഷ്ണു നാരായണൻ | 2018 | |
ലഡു | അരുണ്‍ ജോർജ്ജ് കെ ഡേവിഡ് | 2018 | |
തനഹ | പ്രകാശ് കുഞ്ഞൻ | 2018 | |
തെളിവ് | സൂസൻ | എം എ നിഷാദ് | 2019 |
2 സ്റ്റേറ്റ്സ് | ജാക്കി എസ് കുമാർ | 2020 | |
ഭീമന്റെ വഴി | റീത്ത ഉതുപ്പ് | അഷ്റഫ് ഹംസ | 2021 |
പുഴു | സുഭദ്ര | റത്തീന ഷെർഷാദ് | 2022 |
ഇമ്പം | ശ്രീജിത്ത് ചന്ദ്രൻ | 2022 | |
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! | നദീറ | ആദിൽ മൈമൂനത് അഷ്റഫ് | 2023 |
ഭരതനാട്യം | ശാന്തി | കൃഷ്ണദാസ് മുരളി | 2024 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ഒറ്റ് | ഫെലിനി ടി പി | 2022 | |
ഇ | കുക്കു സുരേന്ദ്രൻ | 2017 | |
സർവ്വോപരി പാലാക്കാരൻ | വേണുഗോപൻ രാമാട്ട് | 2017 | |
കലി | സമീർ താഹിർ | 2016 | |
മിലി | രാജേഷ് പിള്ള | 2015 | |
ഉൽസാഹ കമ്മിറ്റി | അക്കു അക്ബർ | 2014 | |
റിംഗ് മാസ്റ്റർ | റാഫി | 2014 | |
മംഗ്ളീഷ് | സലാം ബാപ്പു പാലപ്പെട്ടി | 2014 | |
ലണ്ടൻ ബ്രിഡ്ജ് | അനിൽ സി മേനോൻ | 2014 | |
കളിമണ്ണ് | ബ്ലെസ്സി | 2013 | |
ഹോട്ടൽ കാലിഫോർണിയ | അജി ജോൺ | 2013 | |
ഉറുമി | സന്തോഷ് ശിവൻ | 2011 | |
ഇങ്ങനെയും ഒരാൾ | കബീർ റാവുത്തർ | 2010 | |
കോളേജ് ഡേയ്സ് | ജി എൻ കൃഷ്ണകുമാർ | 2010 | |
സകുടുംബം ശ്യാമള | രാധാകൃഷ്ണൻ മംഗലത്ത് | 2010 | |
ഓർക്കുക വല്ലപ്പോഴും | സോഹൻലാൽ | 2008 | |
വീരാളിപ്പട്ട് | കുക്കു സുരേന്ദ്രൻ | 2007 |