ശ്യാമപ്രസാദ്
സംവിധായകൻ-എഴുത്തുകാരൻ-ദൃശ്യമാധ്യമപ്രവർത്തകൻ.1960ൽ കേരളത്തിൽ ജനിച്ചു . കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും തീയറ്റർ ആർട്സ് വിഭാഗത്തിൽ ബിരുദം കരസ്ഥമാക്കിയ ശേഷം 1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പോടെ ഇംഗ്ലണ്ടിൽ മീഡിയ പ്രൊഡക്ഷനിൽ മാസ്റ്റർ ബിരുദമെടുത്തു.ബിബിസി, ചാനൽ4 തുടങ്ങിയ അന്താരാഷ്ട്ര ടെലിവിഷൻ ചാനലുകളിൽ ജോലിചെയ്ത പരിചയം പിൽക്കാലത്ത് ദൂരദർശനിലെ ചില മികച്ച ടെലിഫിലിമുകളും ഡോക്യുമെന്ററികളും തയ്യാറാക്കാൻ ശ്യാമിനെ സഹായിച്ചു.
യഥാക്രമം 1998ലും 2004ലും മികച്ച പ്രാദേശിക ചിത്രങ്ങൾക്കുള്ള ദേശീയ അവാർഡ് നേടിയെടുത്ത അഗ്നിസാക്ഷി,അകലെ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.ലോകപ്രശസ്തമായ കഥകൾ തനിമ നഷ്ടപ്പെടാതെ അഭ്രപാളികളിലേക്ക് കൊണ്ടു വരുന്നതിൽ പ്രാവീണ്യമുള്ള ശ്യാമിന് മികച്ച ടെലിവിഷൻ സംവിധായകനുള്ള പുരസ്ക്കാരം 1993,94,96 എന്നീ വർഷങ്ങളിൽ ലഭ്യമായിരുന്നു. നിരവധി അന്തർദ്ദേശീയ ചലച്ചിത്രമേളകളിലും പരാമർശിക്കപ്പെട്ട ചിത്രങ്ങൾ തയ്യാറാക്കി. രണ്ടു വട്ടം ഇന്ത്യൻ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയംഗമായി സേവനം അനുഷ്ഠിച്ചു.സുനിൽ ഗംഗോപാദ്ധ്യയുടേതായി പുറത്തിറങ്ങിയ ബംഗാളി നോവലിനെ “ഒരേ കടൽ” എന്ന മലയാള ചലച്ചിത്രത്തിലൂടെ രംഗത്തെത്തിച്ചു.2007 ൽ ഇന്ത്യയിലെ അന്തർദ്ദേശീയ ചലച്ചിത്രത്തിൽ പ്രദർശിപ്പിച്ച “ഒരേ കടൽ” അവാർഡുകളോടൊപ്പം തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.2009ലെ ദേശീയ അവാർഡിനും “ഒരേ കടൽ” അർഹമായി.
കല്ലു കൊണ്ടൊരു പെണ്ണ് (1998) പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 1999ൽ പുറത്തിറങ്ങിയ അഗ്നിസാക്ഷി വളരെയധികം അവാർഡുകൾ നേടിയെടുത്തു. പ്രശസ്ത കൃതികളുടെ സിനിമാവിഷ്കാരങ്ങളല്ലാതെ “അകളേ”, യുവാക്കളുടെ കഥപറയുന്ന “ഋതു” എന്നീ ചിത്രങ്ങളിലൂടെ മുഖ്യധാരാപ്രേക്ഷകരിലേക്കിറങ്ങിച്ചെല്ലാനും ശ്യാമിനു കഴിഞ്ഞു. മലയാളസിനിമയിലെ പുതിയ പരീക്ഷണമായിരുന്ന കേരള കഫൈയിൽ ജോഷ്വ ന്യൂട്ടന്റെ കഥക്ക് “ഓഫ് സീസൺ” എന്ന ചെറുസിനിമയും സംവിധാനം ചെയ്തു."ഇലക്ട്ര" എന്ന മലയാളസിനിമക്ക് ശേഷം “അരികെ”യാണ് പുതിയ ചിത്രം.
മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ശ്രീ.ഒ.രാജഗോപാലിന്റെ മകനായ ശ്യാമപ്രസാദ് ഭാര്യ ഷീബയോടും രണ്ട് കുട്ടികളോടുമൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്.നിലവിൽ അമൃത ടിവിയുടെ പ്രോഗ്രാം ഡിവിഷന്റെ പ്രസിഡന്റായി ജോലി നോക്കുന്നു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം കാസിമിന്റെ കടൽ | തിരക്കഥ ശ്യാമപ്രസാദ് | വര്ഷം 2021 |
ചിത്രം ഒരു ഞായറാഴ്ച | തിരക്കഥ ശ്യാമപ്രസാദ് | വര്ഷം 2019 |
ചിത്രം ഹേയ് ജൂഡ് | തിരക്കഥ നിർമ്മൽ സഹദേവ്, ജോർജ് കാനാട്ട് | വര്ഷം 2018 |
ചിത്രം ഇലക്ട്ര | തിരക്കഥ ശ്യാമപ്രസാദ്, കിരൺ പ്രഭാകരൻ | വര്ഷം 2016 |
ചിത്രം ഇവിടെ | തിരക്കഥ അജയൻ വേണുഗോപാലൻ | വര്ഷം 2015 |
ചിത്രം ഇംഗ്ലീഷ് | തിരക്കഥ അജയൻ വേണുഗോപാലൻ | വര്ഷം 2013 |
ചിത്രം ആർട്ടിസ്റ്റ് | തിരക്കഥ ശ്യാമപ്രസാദ് | വര്ഷം 2013 |
ചിത്രം അരികെ | തിരക്കഥ ശ്യാമപ്രസാദ് | വര്ഷം 2012 |
ചിത്രം ഋതു | തിരക്കഥ | വര്ഷം 2009 |
ചിത്രം കേരള കഫെ | തിരക്കഥ എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ജയരാമൻ, അഹമ്മദ് സിദ്ധിഖ്, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ജോഷ്വ ന്യൂട്ടൺ, ഉണ്ണി ആർ, ദീദി ദാമോദരൻ, ലാൽ ജോസ് | വര്ഷം 2009 |
ചിത്രം ഒരേ കടൽ | തിരക്കഥ ശ്യാമപ്രസാദ് | വര്ഷം 2007 |
ചിത്രം അകലെ | തിരക്കഥ ശ്യാമപ്രസാദ് | വര്ഷം 2004 |
ചിത്രം അഗ്നിസാക്ഷി | തിരക്കഥ ശ്യാമപ്രസാദ്, എൻ മോഹനൻ | വര്ഷം 1999 |
ചിത്രം കല്ലു കൊണ്ടൊരു പെണ്ണ് | തിരക്കഥ ജി ജയകുമാർ | വര്ഷം 1998 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ വണ് ബൈ ടു | കഥാപാത്രം ഡോ. ചെറിയാൻ | സംവിധാനം അരുൺ കുമാർ അരവിന്ദ് | വര്ഷം 2014 |
സിനിമ അനാർക്കലി | കഥാപാത്രം മാധവൻ നായർ | സംവിധാനം സച്ചി | വര്ഷം 2015 |
സിനിമ കരിങ്കുന്നം 6s | കഥാപാത്രം മുകുൾ കേശവൻ | സംവിധാനം ദീപു കരുണാകരൻ | വര്ഷം 2016 |
സിനിമ ഡ്രാമ | കഥാപാത്രം ഡോ മുകുന്ദനുണ്ണി | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2018 |
സിനിമ രണം | കഥാപാത്രം | സംവിധാനം നിർമ്മൽ സഹദേവ് | വര്ഷം 2018 |
സിനിമ അബ്രഹാമിന്റെ സന്തതികൾ | കഥാപാത്രം ഐസക് | സംവിധാനം ഷാജി പാടൂർ | വര്ഷം 2018 |
സിനിമ ചതുർമുഖം | കഥാപാത്രം ലൈബ്രേറിയൻ | സംവിധാനം രഞ്ജീത്ത് കമല ശങ്കർ , സലിൽ വി | വര്ഷം 2021 |
സിനിമ എയ്റ്റീൻ അവേഴ്സ് | കഥാപാത്രം | സംവിധാനം രാജേഷ് നായർ | വര്ഷം 2021 |
സിനിമ മ്യാവൂ | കഥാപാത്രം ഡോക്ടർ ബാലചന്ദ്രൻ | സംവിധാനം ലാൽ ജോസ് | വര്ഷം 2021 |
സിനിമ ക്വീൻ എലിസബത്ത് | കഥാപാത്രം | സംവിധാനം എം പത്മകുമാർ | വര്ഷം 2023 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം അകലെ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2004 |
ചിത്രം ഇലക്ട്ര | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2016 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കാസിമിന്റെ കടൽ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2021 |
തലക്കെട്ട് ഒരു ഞായറാഴ്ച | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2019 |
തലക്കെട്ട് ഇലക്ട്ര | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2016 |
തലക്കെട്ട് ആർട്ടിസ്റ്റ് | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2013 |
തലക്കെട്ട് അരികെ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2012 |
തലക്കെട്ട് ഒരേ കടൽ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2007 |
തലക്കെട്ട് അകലെ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2004 |
തലക്കെട്ട് അഗ്നിസാക്ഷി | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 1999 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കാസിമിന്റെ കടൽ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2021 |
തലക്കെട്ട് ഒരു ഞായറാഴ്ച | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2019 |
തലക്കെട്ട് ഇലക്ട്ര | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2016 |
തലക്കെട്ട് ആർട്ടിസ്റ്റ് | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2013 |
തലക്കെട്ട് അരികെ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2012 |
തലക്കെട്ട് ഒരേ കടൽ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2007 |
തലക്കെട്ട് അകലെ | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2004 |
തലക്കെട്ട് അഗ്നിസാക്ഷി | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 1999 |
ഗാനരചന
ശ്യാമപ്രസാദ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം റോക്ക് റോക്ക് | ചിത്രം/ആൽബം ഹേയ് ജൂഡ് | സംഗീതം ഔസേപ്പച്ചൻ | ആലാപനം സയനോര ഫിലിപ്പ് | രാഗം | വര്ഷം 2018 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ഒരു ഞായറാഴ്ച | സംവിധാനം ശ്യാമപ്രസാദ് | വര്ഷം 2019 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മേരീ ആവാസ് സുനോ | സംവിധാനം പ്രജേഷ് സെൻ | വര്ഷം 2022 |
തലക്കെട്ട് ലോഹം | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2015 |