ജയരാജ്

Jayaraj
ജയരാജ്
Date of Birth: 
Thursday, 4 August, 1960
എഴുതിയ ഗാനങ്ങൾ: 6
സംവിധാനം: 46
കഥ: 19
സംഭാഷണം: 14
തിരക്കഥ: 15

ജയരാജ് എന്ന ജയരാജ് രാജശേഖരൻ നായർ,  1960ൽ കോട്ടയത്തു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് ബിരുദം കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെ താമസം, അദ്ദേഹത്തെ സിനിമയിലേക്ക് അടുപ്പിച്ചു. തിരുവനന്തപുരത്തെ അന്തരാഷ്ട ചലച്ചിത്രേത്സവം അതിനുള്ള ഒരു ഉത്പ്രേരകമായി മാറി. കുറസോവയുടെ ചിത്രങ്ങൾ അദ്ദേഹത്തെ സ്വാധീനിക്കുകയും തന്റെ പാത സിനിമയാണേന്നു തിരിച്ചറിയുകയും ചെയ്യുന്നത് ആ സമയത്താണൂ. പിന്നീടദ്ദേഹം ഭരതന്റെ സഹസംവിധായകനായി മാറുകയും, ചിലമ്പിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ആദ്യമായി സ്വതന്ത്ര സംവിധായകനായത് വിദ്യാരംഭം എന്ന ചിത്രത്തിലൂടെ. പല വ്യത്യസ്തങ്ങളായ പാതകളിലൂടെ സഞ്ചരിക്കുകയും, വ്യത്യസ്തങ്ങളായ സിനിമകൾ ചെയ്യുകയും ചെയ്ത സംവിധായകനാണു ജയരാജ്. നവരസങ്ങളെ ആസ്പദമാക്കി, 9 സിനിമകൾ നിർമ്മിക്കുവാൻ അദ്ദേഹം തീരുമാനിച്ചിരുന്നു, അതിൽ കരുണം, ശാന്തം, അത്ഭുതം, ഭീഭത്സ് എന്നിവ പൂർത്തിയാക്കുകയും ചെയ്തു. മികച്ച സംവിധായകനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി.

മാതാപിതാക്കൾ : എൻ രാജശേഖരൻ നായർ, സാവിത്രി നായർ ഭാര്യ: സബിത ജയരാജ് , മക്കൾ: ധനു ജയരാജ്, കേശവ് ജയരാജ്