വിനയപൂർവ്വം വിദ്യാധരൻ
Actors & Characters
Actors | Character |
---|---|
അലക്സ് പോൾ | |
വിദ്യാധരൻ | |
റെക്സി | |
കുട്ടപ്പൻ | |
അപ്പേട്ടൻ | |
മത്തായി പാണാടൻ | |
സുഷമ | |
ആഷ്ലി | |
സെക്യൂരിറ്റി |
കഥ സംഗ്രഹം
ബാങ്ക് മാനേജരായി നോക്കുന്ന വിദ്യാധരൻ, ഭാര്യ ശാലിനി രണ്ടു മക്കൾ. സത്യസന്ധനും കഠിനാധ്വാനിയുമായ വിദ്യാധരൻ എല്ലാവരാലും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വത്തിനുടമയാണ്. ജീവിതത്തിൽ പല മൂല്യങ്ങളും അവശ്യമാണ് എന്ന് വിശ്വസിക്കുന്ന വിദ്യാധരന്റെ കൂടെയുള്ള ജീവിതം പലപ്പോഴും ശാലിനിക്ക് അപമാനകരമായി മാറുന്നു. ഒരു ബാങ്ക് മാനേജരായിട്ടു കൂടി, അതിന്റെ സ്റ്റാറ്റസിൽ ജീവിക്കാത്ത വിദ്യാധരനെ അവൾ എന്നും കുറ്റപ്പെടുത്തുന്നു. സ്വന്തമായി സമ്പാദിക്കുവാനുള്ള ചില ശ്രമങ്ങൾ അവർ നടത്തുന്നുവെങ്കിലും വിദ്യാധരനിൽ നിന്നും കാര്യമായ പിന്തുണ അവർക്ക് ലഭിക്കുന്നില്ല. ആ സമയത്താണ് ബാങ്കിന്റെ സ്ഥിരം ഉപഭോക്താവായ മത്തായി പാണാടൻ തന്റെ ഒരു സുഹൃത്തായ ആഷ്ലിയെ വിദ്യാധരന് പരിചയപ്പെടുത്തുന്നത്. പുതിയ ഒരു അക്കൗണ്ട് തുറക്കുന്ന ആഷ്ലിക്ക്, കൂടുതൽ തുകയുടെ ചെക്ക് മാറാൻ സഹായിക്കണം എന്ന് അവർ ആവശ്യപ്പെടുന്നു. ആദ്യം വിസമ്മതിക്കുന്ന വിദ്യാധരൻ, ശാലിനിയുടെ നിർബന്ധത്തിനു വഴങ്ങി അതിനു സമ്മതിക്കുന്നു. പകരമായി ആഷ്ലി ഒരു പുതിയ കാർ വിദ്യാധരന് നൽകുന്നു. ശാലിനിയും കുട്ടികളും സന്തോഷിക്കുന്നു. താമസിയാതെ തന്നെ ബാങ്കിന്റെ ഉയർന്ന അധികാരികൾ ഇത് കണ്ടെത്തുന്നു, വിദ്യാധരൻ സസ്പെൻഷനിൽ ആകുന്നു. എന്നാൽ വിദ്യാധരൻ ഇത് ശാലിനിയിൽ നിന്നും മറച്ച് വയ്ക്കുന്നു. ആഷ്ലീയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വൃഥാവിലാകുന്നു. ഒടുവിൽ പിടിച്ചു നിൽക്കാനാവാതെ വിദ്യാധരൻ നാടുവിടാൻ ഒരുങ്ങുന്നു. എന്നാൽ ആ യാത്ര അയാളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നു. തുടർന്ന് വിദ്യാധരന്റെ ജീവിതം കടന്നു പോകുന്ന നാൾ വഴികളാണ് ചിത്രത്തിന്റെ ബാക്കി.
Audio & Recording
ശബ്ദം നല്കിയവർ |
---|
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
"വിനയപൂര്‍വ്വം വിദ്യാധരന് " എന്ന ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ ചേര്‍ത്തു | |
Created Profile |