ഈ അടുത്ത കാലത്ത്
ഒരു നഗരത്തിൽ ജീവിക്കുന്ന, പരസ്പരം ബന്ധമില്ലാത്ത ഉപരി-മധ്യ-കീഴാള വിഭാഗങ്ങളിലെ ചില കഥാപാത്രങ്ങൾ തങ്ങളുടെ ജീവിതാവസ്ഥകളിൽ ഒരുമിച്ച് കണ്ടുമുട്ടേണ്ടിവരികയും പരസ്പരം കൊടുക്കൽ വാങ്ങലുകൾക്ക് വിധേയമാകേണ്ടിവരികയും ചെയ്യുന്നതാണ് സിനിമയുടെ മുഖ്യപ്രമേയം.
ദുരൂഹത നിറഞ്ഞ സാമൂഹിക പശ്ചാത്തലത്തിൽ അടൂത്ത കാലത്തുണ്ടായ സംഭവവികാസങ്ങളിലൂടെ ആറ് വ്യത്യസ്ത വ്യക്തിത്വങ്ങളുടെ കഥ പറയുന്നു.
Actors & Characters
Actors | Character |
---|---|
വെട്ട് വിഷ്ണു | |
കമ്മീഷണർ ടോം ചെറിയാൻ | |
റുസ്താം | |
അജയ് കുര്യൻ | |
മാധുരി കുര്യൻ | |
രമണി | |
ടി വി റിപ്പോർട്ടർ രൂപ | |
വാട്ട്സൺ | |
ഗുണ്ടാ നേതാവ് | |
സുന്ദര സ്വാമി | |
രത്നം | |
വിഷ്ണുവിന്റെ അമ്മ | |
മമ്മൂട്ടി | |
‘തീ’ രാമചന്ദ്രൻ | |
രാമചന്ദ്രന്റെ പെങ്ങൾ | |
വേലക്കാരി | |
ഡോക്ടർ | |
ബ്രോക്കർ | |
സീരിയൽ കില്ലർ | |
ആയുർ | |
മാധുരിയുടെ അച്ഛൻ | |
വികാരിയച്ചൻ | |
മാധുരിയുടെ അമ്മ | |
ആഭ്യന്തര മന്ത്രി | |
രാമചന്ദ്രന്റെ ഭാര്യ | |
പാട്ടി | |
എസ് ഐ സോമശേഖരൻ | |
കഥ സംഗ്രഹം
ബംഗാളി മോഡലും തിയ്യറ്റർ ആർട്ടിസ്റ്റുമായ തനുശ്രീ ഘോഷ് ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.
നഗരത്തിലെ തോപ്പിൽ ശാലയെന്ന മാലിന്യ നിക്ഷേപത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ പെറുക്കിയെടുത്ത് ചില കൌതുകവസ്തുക്കളുണ്ടാക്കി കടപ്പുറത്ത് കൊണ്ടു നടന്ന് വിൽക്കുന്ന വെറുമൊരു സാധാരണക്കാരനാണ് വിഷ്ണു, ഭാര്യ രമണിയും രോഗിയായ അമ്മയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന ദരിദ്ര കുടുംബമാണയാളുടേത്. മുൻപ് പലിശക്കാശിനാൽ ഓട്ടോയെടുത്തെങ്കിലും അത് ഫലവത്തായില്ല മുതലും പലിശയുമായി രണ്ട് ലക്ഷത്തിലധികം തുക നഗരത്തിലെ പലിശക്കാരനും ഗുണ്ടാനേതാവുമായി വാട്ട്സണു കൊടുക്കാനുമുണ്ട്. നഗരത്തിനടുത്തുള്ള അഗ്രഹാരത്തെരുവിലെ സുന്ദര സ്വാമിയുടെ വാടകവീട്ടിലാണ് വിഷ്ണുവും കുടുംബവും താമസിക്കുന്നത്. കുറച്ചു നാളുകളായി നഗരത്തിൽ വലിയൊരു കൊലപാതക പരമ്പര തന്നെ സംഭവിക്കുന്നു. നഗരത്തിൽ ഒറ്റക്ക് താമസിക്കുന്ന വൃദ്ധരെ കേന്ദ്രീകരിച്ചായിരുന്നു കൊലപാതകവും മോഷണവും. ഈ കേസുകളുടെ ചുമതല സിറ്റി പോലീസ് കമ്മീഷണർ ടോം ചെറിയാൻ ആയിരുന്നു. പക്ഷെ സ്കോട്ട് ലാന്റിലെ പോലീസ് പരിശീലനം ഉള്ള ടോമിനു കേസിനു തുമ്പുണ്ടാക്കാൻ കഴിയുന്നില്ല.
നഗരത്തിലെ ഒരു ആശുപത്രിയുടെ ഉടമയായ അജയ് കുര്യൻ പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ്. ബോളിവുഡിൽ മുൻ ബി ഗ്രേഡ് ചിത്രങ്ങളിലഭിനയിച്ച ഭാര്യ മാധുരിയുമായി അയാൾ സ്വരച്ചേർച്ചയിലല്ല. മകനെയോർത്ത് മാധുരി അയാളുടെ എല്ലാ പീഡനങ്ങളും സഹിച്ച് കഴിയുന്നു. മാധുരിക്ക് തന്റെ വിഷമങ്ങൾ പറയാൻ സാധിക്കുന്നത് മുംബൈയിലെ തന്റെ പഴയ സുഹൃത്തും ഫെമിനിസ്റ്റുമായ ടി വി റിപ്പോർട്ടർ രൂപയോടാണ്. ഇതിനിടയിൽ മാധുരിയുടെ മൊബൈലിലേക്ക് പലപ്പോഴും ഒരു ചെറുപ്പക്കാരൻ വിളിക്കുന്നു. ഉത്തരേന്ത്യക്കാരനായ ആ ചെറുപ്പക്കാരനു മാധുരിയുമായി ബന്ധം സ്ഥാപിക്കാനാണു ആഗ്രഹം. പക്ഷെ മാധുരി ആദ്യമൊക്കെ അതിനെ എതിർത്തു നിൽക്കുന്നു. ഒടുവിൽ തന്റെ സ്വാതന്ത്ര്യം തടവിലാക്കിയ ഭർത്താവിനോടുള്ള പ്രതികാരത്തിൽ അവനുമായി ഫോണിലൂടെ ചങ്ങാത്തം ആരംഭിക്കുന്നു. അവൻ വിടുകയാണെന്നും അതിനു മുന്നേ മാധുരിക്കൊപ്പം ഒരു ഡിന്നർ കഴിക്കണമെന്നും അയാൾ പറയുന്നു. ആദ്യം മടിക്കുന്നുവെങ്കിലും പിന്നീട് മാധുരി അതിനു സമ്മതിക്കുന്നു. ഒടുവിൽ തന്റെ അമ്മയുടെ വീട്ടിൽ വച്ച് കാണാമെന്ന് അവൾ അവനെ അറിയിക്കുന്നു. ഇതിനിടയിൽ വാട്ട്സന്റെ ഗുണ്ടകൾ പണത്തിനുവേണ്ടി വിഷ്ണുവിനെ ഉപദ്രവിക്കാൻ തുടങ്ങി. തന്റെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും തീർക്കാൻ വേണ്ടി എങ്ങിനേയും പണമുണ്ടാക്കാൻ ശ്രമിക്കുന്നു. ഒരു വൃദ്ധ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ മോഷണത്തിനു കയറുന്ന വിഷ്ണു എത്തിപ്പെടുന്നത് മാധുരിയുടെ അമ്മ താമസിക്കുന്ന വീട്ടിലാണ്.
അപ്രതീക്ഷിക്തമായി വിഷ്ണു കടന്നു വരുമ്പോൾ ആ ചെറുപ്പക്കാരനും വിഷ്ണുവും തമ്മിൽ പിടിവലിയുണ്ടാകുന്നു. ഒരു പ്രതിമ തലയിൽ വീണ് അയാൾ മരിക്കുന്നു. ആ ചെറുപ്പക്കാരനെ വാട്ട്സണൊപ്പം കണ്ടിട്ടുള്ള വിഷ്ണു, തിരച്ചിലിനിടയിൽ മാധുരിയുടെ മുറിയിൽ നിന്ന് ഒരു ഒളിക്യാമറ കണ്ടെത്തുന്നു. മോഷ്ടിക്കാൻ വന്നതാണു താനെന്ന് തുറന്നു പറയുന്ന വിഷ്ണു, ആ ശവശരീരം തോപ്പിൽ ശാലയിൽ മറവ് ചെയ്യാൻ മാധുരിയെ സഹായിക്കുന്നു. അതേ ദിവസം തന്നെ മാധുരിയുടെ അമ്മയുടെ വീടിനടുത്ത വീട്ടിൽ ഒരു കൊലപാതകം സംഭവിക്കുന്നു. അതോടെ ടോം ചെറിയാന്റെ മുകളിൽ സമ്മർദ്ദമേറുന്നു. എന്നാൽ ആ ചെറുപ്പക്കാരന്റെ മരണത്തിന്റെ പേരിൽ മാധുരിയുടെ മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങുന്നു. സംഭവിച്ചതെല്ലാം അവൾ രൂപയോട് പറയുന്നു. അവൾ രൂപയുടെ വീട്ടിൽ ചെല്ലുന്ന സമയം ടോം അവിടെ ഉണ്ടായിരുന്നുവെങ്കിലും അയാൾ ഒന്നും അറിയുന്നില്ല. അജയിന്റെ സുഹൃത്തു കൂടിയായ ടോം വീട്ടിൽ ഡിന്നറിനായി എത്തുന്നു. താൻ രൂപയെ വിവാഹാം ചെയ്യുന്ന കാര്യം ടോം ഡിന്നറിനിടയിൽ പറയുന്നതോടെ മാധുരി ആകെ അങ്കലാപ്പിലാകുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഒരു വഴിയായ് |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | വിജയ് യേശുദാസ്, നയന നായർ |
2 |
പൊൻ തൂവലായ് |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | സിതാര കൃഷ്ണകുമാർ, രാഹുൽ നമ്പ്യാർ |
3 |
നാട്ടില് വീട്ടില് |
റഫീക്ക് അഹമ്മദ് | ഗോപി സുന്ദർ | വിജയ് യേശുദാസ്, അന്ന കാതറീന വാലയിൽ |
Contributors | Contribution |
---|---|
അടിസ്ഥാന വിവരങ്ങൾ ചേർത്തു | |
കഥാപാത്രങ്ങളുടെ പേരും മറ്റു വിവരങ്ങളും ചേർത്തു | |
കഥാസംഗ്രഹം ചേർത്തു |