നാട്ടില്‍ വീട്ടില്‍

നാട്ടില്‍ വീട്ടില്‍ റോട്ടില്‍ കാട്ടില്‍
കണ്ടോ കേട്ടോ കേട്ടോ കണ്ടോ
പേടി പിടിച്ചൊരു പാവം ദൈവം...
വാക്കും നോക്കും നോക്കും നാക്കും
വായും കാതും കണ്ണും മൂടി
പ്രാന്തെടുത്തു നിന്ന കാര്യം...

ഓരോ നോക്കും ആർത്തിപൂണ്ടതെന്തേ
ഓരോ കൈയും കൂര്‍ത്തുനീണ്ടു പോരാ പോരാതേയ്...
മണ്ണു മതീ...പൊന്നു മതീ...എന്നുമതീ...
ഓ.....
വമ്പന്മാരു കൊമ്പത്തു്
ചിന്തിച്ചു ചിന്തിച്ചു അന്തംവിട്ടു മാനത്തു്
ഈ അടുത്ത കാലത്തു്.......
മണ്ടന്മാരു മോഹിച്ചു്
മന്ത്രിച്ചു മന്ത്രിച്ചു തഞ്ചം നോക്കി താഴത്തു്
അയ്യയ്യായ്...അയ്യയ്യായ്..അയ്യയ്യായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nattil Veettil

Additional Info

Year: 
2012