ഒരു വഴിയായ്

ഒരു വഴിയായ് പലവഴിയായ്
ഇവിടെ... ഒരു വഴി പൊൻപാതയോ
ഇവിടെ മറുവഴി മൺപാതയോ
അരുതേ.. പറയാൻ
പലനാളൊളിവായ് കഴിയാം
മറയാമൊരുനാൾ തെളിയാം

വാതിലൊന്നു ചാരും നേരം
താഴുനീക്കുമാരോ വീണ്ടും
തെരുവുകളിൽ പകലെരിയും
ഓ... ആളൊഴിഞ്ഞ നേരത്താരോ
പാളിനോക്കുമേതോ കോണിൽ
നടവഴിയിൽ നിഴലിളകും
ഓർമ്മകൾ മറഞ്ഞാലോ
നോവുകൾ നിറഞ്ഞാലുള്ളിൽ ..
പാഴിടാത്ത സംഗീതം തുടിക്കാറുണ്ടോ..

പലനാളൊളിവായ് കഴിയാം
മറയാം  ഒരുനാൾ തെളിയാം

ഒരുവഴിയായ് പൊൻപീലിനീട്ടുന്നൊരോർമ്മയായ്
പലവഴിയായ് കൺപീലിതേടുന്നനാളമായ്
ഒരുവഴിയായ് പൊൻപീലിനീട്ടുന്നൊരോർമ്മയായ്
പലവഴിയായ് കൺപീലിതേടുന്നനാളമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oru vazhiyaay

Additional Info

Year: 
2012