ഷെഹനാദ് ജലാൽ

Shehnad Jalal
Shehnad Jalal
ഷെഹ്നാദ് ജലാൽ
ഷെഹ്‌നാദ് ജലാൽ

ആദ്യസിനിമയിലൂടെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയയാളാണു ഷെഹനാദ് ജലാൽ. 2010-ൽ ഇറങ്ങിയ ചിത്രസൂത്രമാണു ഷെഹനാദ് ചിത്രീകരിച്ച ആദ്യ സിനിമ. ആ വർഷത്തെ മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന അവാർഡ് ഷെഹനാദ് "വീട്ടിലേക്കുള്ള വഴി" എന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച എം ജെ രാധാകൃഷ്ണനുമായി പങ്കു വെച്ചു.

1978-ൽ തിരുവനന്തപുരത്തു ജനിച്ച ഷെഹനാദിന്റെ ആദ്യ ഹോബി ഫോട്ടോഗ്രാഫിയായിരുന്നു. അതിലുള്ള താത്പര്യമാണു കൊമേഴ്സിൽ ഡിഗ്രിയെടുത്തതിനു ശേഷം 2002-ൽ കോൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചേർത്തതു. "വെടിവഴിപാട്" എന്ന സിനിമയുടെ സംവിധായകൻ ശംഭു പുരുഷോത്തമൻ SRFTI-ൽ ഷെഹനാദിന്റെ സഹപാഠിയായിരുന്നു.

കടപ്പാട്: ദി ഹിന്ദു