ജഗതി എൻ കെ ആചാരി
നാടക രചയിതാവ്, ഹാസ്യസാഹിത്യകാരൻ, അഭിനേതാവ്
ജഗതി കൃഷ്ണവിലാസത്തിൽ നാരായണൻ കൃഷ്ണൻ ആചാരിയാണ് ജഗതി എൻ കെ ആചാരി എന്ന പേരിൽ പ്രസിദ്ധനായത്. 1924 മെയ് 7ന് ജനിച്ചു. അച്ഛൻ: നാരായണാചാരി. അമ്മ: പൊന്നമ്മാൾ. ജഗതി ഗവ. യു പി സ്കൂൾ, കിള്ളിപ്പാലം സ്കൂൾ, നാഗർകോവിൽ, തിരുവനന്തപുരം യുണിവേഴ്സിറ്റിക്കോളേജ്, എറണാകുളം ലോക്കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. അമ്മയിൽ നിന്നും ചെറുപ്പത്തിലേ ഇദ്ദേഹത്തിന് നർമ്മത്തിന്റെ മർമ്മം പകർന്നു കിട്ടിയിരുന്നു. ചിരിയോടൊപ്പം ചരിത്രവും, ദേശസ്നേഹവും ആ തൂലികയ്ക്കു വഴങ്ങി.
തിരുവിതാംകൂർ കൊട്ടാരത്തിലെ ജോലിയ്ക്കിടയിൽ ലൈബ്രറിയിലെ പുസ്തകങ്ങളും ചരിത്രരേഖകളും വായനയുടെ ലോകത്തേക്കുള്ള വാതായനമൊരുക്കി. ആകാശവാണിയിൽ സ്ക്രിപ്റ്റെഴുത്ത്, പ്രോഗ്രാം എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ഇങ്ങനെ നീളുന്നൂ ആ കർമ്മകാണ്ഡം. പെൻഷൻ എന്ന നാടകത്തിലൂടെയായിരുന്നു ആകാശവാണിയിൽ തുടക്കം. അനവധി നാടകങ്ങൾക്കു പുറമേ, നാട്ടിൻപുറം, കണ്ടതും കേട്ടതും, ചിത്രീകരണം, പ്രഭാഷണം എന്നീ പരിപാടികൾക്കു പിന്നിലും പ്രവർത്തിച്ചു.
അനാഥാലയത്തിലെ അമ്മ എന്നതായിരുന്നു ആദ്യം പ്രസിദ്ധീകരിച്ച കഥ. ലഹരി, മനസ്സുണ്ടെങ്കിൽ മതി, ഏടാകൂടം തുടങ്ങിയ കഥകളും പ്രസിദ്ധപ്പെടുത്തി. കഥകളേക്കാൾ ജഗതി എൻ കെ ആചാരിയെ പ്രശസ്തനാക്കിയത് നാടകരംഗത്തെ അദ്ദേഹത്തിന്റെ മികവായിരുന്നു. തിളക്കം, വേലുത്തമ്പി ദളവ, ഇളയിടത്തുറാണി, ഉമ്മിണിത്തങ്ക, കടമറ്റത്തുകത്തനാർ, കായംകുളം കൊച്ചുണ്ണി, അലാവുദ്ദീനും അത്ഭുതവിളക്കും, കറക്കുകമ്പനി എന്നിവ പേരെടുത്തുപറയേണ്ട നാടകങ്ങളാണ്. കലാനിലയത്തിനുവേണ്ടിയെഴുതിയ നാടകങ്ങൾ അവതരണമികവിനാലും ഏറെ ശ്രദ്ധിക്കപ്പെട്ടു. അമ്പതോളം സിനിമകൾക്കു രചന നിർവ്വഹിച്ചു. ചില ചിത്രങ്ങളിൽ അഭിനയിച്ചു.
ദേവസ്വം ബോർഡിന്റെ കലാരത്നം ബഹുമതി, സംഗീതനാടക അക്കാദമിയുടെ അവാർഡ്, ഫെലോഷിപ് എന്നിവ ഇദ്ദേഹത്തിനു ലഭിച്ചു.
പ്രസന്നയാണ് ഭാര്യ. അഭിനേതാവായ ജഗതി ശ്രീകുമാർ, കൃഷ്ണകുമാർ, ജമീല എന്നിവരാണ് മക്കൾ.
1997 ഏപ്രിൽ 13 -ന് അന്തരിച്ചു..
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ലോകനീതി | കഥാപാത്രം വൈദ്യൻ | സംവിധാനം ആർ വേലപ്പൻ നായർ | വര്ഷം 1953 |
സിനിമ പുത്രധർമ്മം | കഥാപാത്രം മല്ലൻ | സംവിധാനം വിമൽകുമാർ | വര്ഷം 1954 |
സിനിമ ഉണ്ണിയാർച്ച | കഥാപാത്രം | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1961 |
സിനിമ മണിമുഴക്കം | കഥാപാത്രം | സംവിധാനം പി എ ബക്കർ | വര്ഷം 1978 |
സിനിമ ദേശാടനക്കിളി കരയാറില്ല | കഥാപാത്രം യൂത്ത് ഹോസ്റ്റൽ വാർഡൻ | സംവിധാനം പി പത്മരാജൻ | വര്ഷം 1986 |
സിനിമ മൂന്നാംപക്കം | കഥാപാത്രം ഭദ്രയുടെ അപ്പൂപ്പൻ | സംവിധാനം പി പത്മരാജൻ | വര്ഷം 1988 |
സിനിമ അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു | കഥാപാത്രം | സംവിധാനം ജഗതി ശ്രീകുമാർ | വര്ഷം 1989 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഉമ്മിണിത്തങ്ക | സംവിധാനം ജി വിശ്വനാഥ് | വര്ഷം 1961 |
ചിത്രം പാതിരാപ്പാട്ട് | സംവിധാനം എൻ പ്രകാശ് | വര്ഷം 1967 |
ചിത്രം മാടത്തരുവി | സംവിധാനം പി എ തോമസ് | വര്ഷം 1967 |
ചിത്രം കൊടുങ്ങല്ലൂരമ്മ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1968 |
ചിത്രം തപസ്വിനി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1971 |
ചിത്രം കേണലും കളക്ടറും | സംവിധാനം എം എം നേശൻ | വര്ഷം 1976 |
ചിത്രം സ്വിമ്മിംഗ് പൂൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1976 |
ചിത്രം കാവിലമ്മ | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1977 |
ചിത്രം പെൺപുലി | സംവിധാനം ക്രോസ്ബെൽറ്റ് മണി | വര്ഷം 1977 |
ചിത്രം ശ്രീദേവി | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1977 |
ചിത്രം സ്നേഹിക്കാൻ സമയമില്ല | സംവിധാനം വിജയാനന്ദ് | വര്ഷം 1978 |
ചിത്രം കോളേജ് ബ്യൂട്ടി | സംവിധാനം ബി കെ പൊറ്റക്കാട് | വര്ഷം 1979 |
ചിത്രം കള്ളിയങ്കാട്ടു നീലി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1979 |
ചിത്രം മരുപ്പച്ച | സംവിധാനം എസ് ബാബു | വര്ഷം 1982 |
ചിത്രം കരിനാഗം | സംവിധാനം കെ എസ് ഗോപാലകൃഷ്ണൻ | വര്ഷം 1986 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇങ്ക്വിലാബിന്റെ പുത്രി | സംവിധാനം ജയദേവൻ | വര്ഷം 1988 |
തലക്കെട്ട് കരിനാഗം | സംവിധാനം കെ എസ് ഗോപാലകൃഷ്ണൻ | വര്ഷം 1986 |
തലക്കെട്ട് ആ ദിവസം | സംവിധാനം എം മണി | വര്ഷം 1982 |
തലക്കെട്ട് കാട്ടുകള്ളൻ | സംവിധാനം പി ചന്ദ്രകുമാർ | വര്ഷം 1981 |
തലക്കെട്ട് കോളേജ് ബ്യൂട്ടി | സംവിധാനം ബി കെ പൊറ്റക്കാട് | വര്ഷം 1979 |
തലക്കെട്ട് കള്ളിയങ്കാട്ടു നീലി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1979 |
തലക്കെട്ട് സ്നേഹിക്കാൻ സമയമില്ല | സംവിധാനം വിജയാനന്ദ് | വര്ഷം 1978 |
തലക്കെട്ട് പെൺപുലി | സംവിധാനം ക്രോസ്ബെൽറ്റ് മണി | വര്ഷം 1977 |
തലക്കെട്ട് ശ്രീദേവി | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1977 |
തലക്കെട്ട് കാവിലമ്മ | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1977 |
തലക്കെട്ട് കേണലും കളക്ടറും | സംവിധാനം എം എം നേശൻ | വര്ഷം 1976 |
തലക്കെട്ട് സ്വിമ്മിംഗ് പൂൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1976 |
തലക്കെട്ട് പെൺപട | സംവിധാനം ക്രോസ്ബെൽറ്റ് മണി | വര്ഷം 1975 |
തലക്കെട്ട് ഉല്ലാസയാത്ര | സംവിധാനം എ ബി രാജ് | വര്ഷം 1975 |
തലക്കെട്ട് കൊട്ടാരം വില്ക്കാനുണ്ട് | സംവിധാനം കെ സുകുമാരൻ | വര്ഷം 1975 |
തലക്കെട്ട് മനസ്സ് | സംവിധാനം ഹമീദ് കാക്കശ്ശേരി | വര്ഷം 1973 |
തലക്കെട്ട് പഞ്ചവടി | സംവിധാനം ജെ ശശികുമാർ | വര്ഷം 1973 |
തലക്കെട്ട് പൊയ്മുഖങ്ങൾ | സംവിധാനം ബി എൻ പ്രകാശ് | വര്ഷം 1973 |
തലക്കെട്ട് തിരുവാഭരണം | സംവിധാനം ജെ ശശികുമാർ | വര്ഷം 1973 |
തലക്കെട്ട് ദിവ്യദർശനം | സംവിധാനം ജെ ശശികുമാർ | വര്ഷം 1973 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇങ്ക്വിലാബിന്റെ പുത്രി | സംവിധാനം ജയദേവൻ | വര്ഷം 1988 |
തലക്കെട്ട് കാബറെ ഡാൻസർ | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1986 |
തലക്കെട്ട് കരിനാഗം | സംവിധാനം കെ എസ് ഗോപാലകൃഷ്ണൻ | വര്ഷം 1986 |
തലക്കെട്ട് ആ ദിവസം | സംവിധാനം എം മണി | വര്ഷം 1982 |
തലക്കെട്ട് കെണി | സംവിധാനം ജെ ശശികുമാർ | വര്ഷം 1982 |
തലക്കെട്ട് മരുപ്പച്ച | സംവിധാനം എസ് ബാബു | വര്ഷം 1982 |
തലക്കെട്ട് കാട്ടുകള്ളൻ | സംവിധാനം പി ചന്ദ്രകുമാർ | വര്ഷം 1981 |
തലക്കെട്ട് കോളേജ് ബ്യൂട്ടി | സംവിധാനം ബി കെ പൊറ്റക്കാട് | വര്ഷം 1979 |
തലക്കെട്ട് കള്ളിയങ്കാട്ടു നീലി | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1979 |
തലക്കെട്ട് സ്നേഹിക്കാൻ സമയമില്ല | സംവിധാനം വിജയാനന്ദ് | വര്ഷം 1978 |
തലക്കെട്ട് കാവിലമ്മ | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1977 |
തലക്കെട്ട് പെൺപുലി | സംവിധാനം ക്രോസ്ബെൽറ്റ് മണി | വര്ഷം 1977 |
തലക്കെട്ട് ശ്രീദേവി | സംവിധാനം എൻ ശങ്കരൻ നായർ | വര്ഷം 1977 |
തലക്കെട്ട് സെക്സില്ല സ്റ്റണ്ടില്ല | സംവിധാനം ബി എൻ പ്രകാശ് | വര്ഷം 1976 |
തലക്കെട്ട് സ്വിമ്മിംഗ് പൂൾ | സംവിധാനം ജെ ശശികുമാർ | വര്ഷം 1976 |
തലക്കെട്ട് കേണലും കളക്ടറും | സംവിധാനം എം എം നേശൻ | വര്ഷം 1976 |
തലക്കെട്ട് കൊട്ടാരം വില്ക്കാനുണ്ട് | സംവിധാനം കെ സുകുമാരൻ | വര്ഷം 1975 |
തലക്കെട്ട് പെൺപട | സംവിധാനം ക്രോസ്ബെൽറ്റ് മണി | വര്ഷം 1975 |
തലക്കെട്ട് ഉല്ലാസയാത്ര | സംവിധാനം എ ബി രാജ് | വര്ഷം 1975 |
തലക്കെട്ട് രഹസ്യരാത്രി | സംവിധാനം എ ബി രാജ് | വര്ഷം 1974 |