ഐസക് തോമസ് കൊട്ടുകാപ്പള്ളി
കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. ഏഴാം ക്ലാസുവരെ പഠനം പാലായില്‍. പിന്നീട് ബാംഗ്ലൂർ ബിഷപ്പ് ലോറന്‍സ് സ്കൂളില്‍. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി.
സിനിമയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയും ചെറുപ്പം മുതൽ തന്നെ ഇഷ്ടവിനോദങ്ങളായിരിന്നു. കെ.ജി. ജോര്‍ജിന്റെ മണ്ണിലൂടെ സിനിമയിലെത്തി. പിന്നീട് അരവിന്ദന്റെ തമ്പില്‍ അസിസ്റ്റന്റ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തലസംഗീതരംഗത്തേക്കെത്തിയത്.
അരവിന്ദന്, അടൂര്‍ ഗോപാലകൃഷ്ണന്, ടി. വി. ചന്ദ്രന്, ഷാജി.എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന് തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടുമൊഴുകിയെത്തി.
തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി (ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004))
ചില കൗതുകങ്ങൾ
- കൈരളി ചാനലിന്റെ സിഗ്നേച്ചര്‍ സോങ്ങായ "നീലവാനിനു കീഴിലായ്..." ഒരുക്കിയത് ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ്
- IFFI-2004ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത 6 ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം നൽകിയിരുന്നത് ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിയാണ്.
- എഴുത്തുകാരൻ സക്കറിയ ഇദ്ദേഹത്തിന്റെ ബന്ധുവാണ്.
- അനശ്വര ഫിലിംസ് എന്ന ആഡ് ഫിലിം കമ്പനി തുടങ്ങി. വി-ഗാര്‍ഡ്, കിറ്റെക്സ്, അന്ന അലുമിനിയം, സാറാസ് തുടങ്ങി പരസ്യങ്ങള്‍ക്കു ജിംഗിള്‍ കംപോസ് ചെയ്തു.
- അദ്ദേഹം നൂറോളം തിരക്കഥകള്‍ എഴുതി വച്ചിട്ടുണ്ട്.
- ആര്‍ട്ട് ഹൗസ് ഫിലിമുകളുടെ സംഗീത സംവിധായകന് എന്നൊരു വിശേഷണം അദ്ദേഹത്തിനുണ്ട്
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് എസ്തപ്പാൻ | സംവിധാനം ജി അരവിന്ദൻ | വര്‍ഷം 1980 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് എസ്തപ്പാൻ | സംവിധാനം ജി അരവിന്ദൻ | വര്‍ഷം 1980 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം നേശമാന | ചിത്രം/ആൽബം കുട്ടിസ്രാങ്ക് | രചന ട്രഡീഷണൽ | ആലാപനം ഒ യു ബഷീർ | രാഗം | വര്‍ഷം 2010 |
ഗാനം ആരാണ്ടും കൂരി കൂട്ടി | ചിത്രം/ആൽബം കുട്ടിസ്രാങ്ക് | രചന ട്രഡീഷണൽ | ആലാപനം മമ്മൂട്ടി, ഒ യു ബഷീർ | രാഗം | വര്‍ഷം 2010 |
ഗാനം ഒരു മിന്നാമിന്നി | ചിത്രം/ആൽബം കുട്ടിസ്രാങ്ക് | രചന എസ് രമേശൻ നായർ | ആലാപനം ദേവാനന്ദ്, റോണി ഫിലിപ്പ് , പ്രദീപ് പള്ളുരുത്തി | രാഗം | വര്‍ഷം 2010 |
ഗാനം ഇവളാരിവളാര് | ചിത്രം/ആൽബം കുട്ടിസ്രാങ്ക് | രചന ട്രഡീഷണൽ | ആലാപനം | രാഗം | വര്‍ഷം 2010 |
ഗാനം രാജദമ്പതിമാര്‍ | ചിത്രം/ആൽബം കുട്ടിസ്രാങ്ക് | രചന ട്രഡീഷണൽ | ആലാപനം | രാഗം | വര്‍ഷം 2010 |
ഗാനം കാട്ടിയക്കാരന് | ചിത്രം/ആൽബം കുട്ടിസ്രാങ്ക് | രചന ട്രഡീഷണൽ | ആലാപനം ഒ യു ബഷീർ | രാഗം | വര്‍ഷം 2010 |
ഗാനം തങ്കമെയ്യോളി | ചിത്രം/ആൽബം കുട്ടിസ്രാങ്ക് | രചന ട്രഡീഷണൽ | ആലാപനം രാജലക്ഷ്മി | രാഗം | വര്‍ഷം 2010 |
ഗാനം മാഘ ചന്ദിരാ | ചിത്രം/ആൽബം കുട്ടിസ്രാങ്ക് | രചന ട്രഡീഷണൽ | ആലാപനം രാജലക്ഷ്മി | രാഗം | വര്‍ഷം 2010 |
ഗാനം ഇഷ്ടങ്ങളൊക്കെയും | ചിത്രം/ആൽബം പുണ്യം അഹം | രചന നെടുമുടി ഹരികുമാർ | ആലാപനം കെ എസ് ചിത്ര | രാഗം | വര്‍ഷം 2010 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സിനിമ ഓള് | സംവിധാനം ഷാജി എൻ കരുൺ | വര്‍ഷം 2019 |
സിനിമ ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു | സംവിധാനം ആർ ശരത്ത് | വര്‍ഷം 2016 |
സിനിമ പേരറിയാത്തവർ | സംവിധാനം ഡോ ബിജു | വര്‍ഷം 2016 |
സിനിമ വിദൂഷകൻ | സംവിധാനം ടി കെ സന്തോഷ് | വര്‍ഷം 2015 |
സിനിമ ദി റിപ്പോർട്ടർ | സംവിധാനം വേണുഗോപൻ രാമാട്ട് | വര്‍ഷം 2015 |
സിനിമ സ്വപാനം | സംവിധാനം ഷാജി എൻ കരുൺ | വര്‍ഷം 2014 |
സിനിമ കുഞ്ഞനന്തന്റെ കട | സംവിധാനം സലിം അഹമ്മദ് | വര്‍ഷം 2013 |
സിനിമ കലികാലം | സംവിധാനം റെജി നായർ | വര്‍ഷം 2012 |
സിനിമ ഇത്രമാത്രം | സംവിധാനം കെ ഗോപിനാഥൻ | വര്‍ഷം 2012 |
സിനിമ ആകാശത്തിന്റെ നിറം | സംവിധാനം ഡോ ബിജു | വര്‍ഷം 2012 |
സിനിമ ആദാമിന്റെ മകൻ അബു | സംവിധാനം സലിം അഹമ്മദ് | വര്‍ഷം 2011 |
സിനിമ ശങ്കരനും മോഹനനും | സംവിധാനം ടി വി ചന്ദ്രൻ | വര്‍ഷം 2011 |
സിനിമ സദ്ഗമയ | സംവിധാനം ഹരികുമാർ | വര്‍ഷം 2010 |
സിനിമ കുട്ടിസ്രാങ്ക് | സംവിധാനം ഷാജി എൻ കരുൺ | വര്‍ഷം 2010 |
സിനിമ പുണ്യം അഹം | സംവിധാനം രാജ് നായർ | വര്‍ഷം 2010 |
സിനിമ കേരള കഫെ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | വര്‍ഷം 2009 |
സിനിമ വിലാപങ്ങൾക്കപ്പുറം | സംവിധാനം ടി വി ചന്ദ്രൻ | വര്‍ഷം 2008 |
സിനിമ ഒരു പെണ്ണും രണ്ടാണും | സംവിധാനം അടൂർ ഗോപാലകൃഷ്ണൻ | വര്‍ഷം 2008 |
സിനിമ നാലു പെണ്ണുങ്ങൾ | സംവിധാനം അടൂർ ഗോപാലകൃഷ്ണൻ | വര്‍ഷം 2007 |
സിനിമ എ കെ ജി | സംവിധാനം ഷാജി എൻ കരുൺ | വര്‍ഷം 2007 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് എസ്തപ്പാൻ | സംവിധാനം ജി അരവിന്ദൻ | വര്‍ഷം 1980 |
തലക്കെട്ട് കുമ്മാട്ടി | സംവിധാനം ജി അരവിന്ദൻ | വര്‍ഷം 1979 |
തലക്കെട്ട് തമ്പ് | സംവിധാനം ജി അരവിന്ദൻ | വര്‍ഷം 1978 |
അവാർഡുകൾ
Contribution |
---|
Contribution |
---|
https://www.facebook.com/groups/m3dbteam/permalink/1722088034516440/ |