ഇത്രമാത്രം

Ithra Maathram-Mayalam Movie 2012
കഥാസന്ദർഭം: 

മുപ്പത്തിയെട്ടു വയസ് മാത്രം പ്രായമായ സുമിത്രയെന്ന (ശ്വേത മേനോൻ) വീട്ടമ്മയുടെ അപ്രതീക്ഷിതമായ മരണത്തെത്തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഇത്രമാത്രം എന്ന സിനിമ പറയുന്നത്.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
Runtime: 
98മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 14 September, 2012
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
വയനാട്ടിലെ പുൽപ്പള്ളിയ്ക്കടുത്ത് ചേകാരി

ട്രയാംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍, ശ്രീ.എ.ഐ ദേവരാജ്‌, പി.കെ സന്തോഷ്‌ എന്നിവര്‍ നിര്‍മിച്ച് ഡോ.കെ.ഗോപിനാഥന്‍( കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം പ്രോഫസറും ചലച്ചിത്ര നിരൂപകനും,ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്കാര ജേതാവും ഹ്രസ്വചിത്ര സംവിധായകനും) സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് " ഇത്രമാത്രം " . പ്രൊഫ.കല്പറ്റ നാരായണന്റെ വയനാട്‌ പശ്ചാത്തലമാക്കിയുള്ള "ഇത്രമാത്രം" എന്ന നോവലിനെ അധികരിച്ച് ഡോ.കെ.ഗോപിനാഥന്‍ തിരക്കഥയൊരുക്കിയ ചലച്ചിത്രമാണിത്. വയനാട് പശ്ചാത്തലമായി ധാരാളം ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും പൂർണ്ണമായും വയനാടിന്റെ ഭംഗി ചിത്രീകരിക്കുന്നതാവും ഇത്രമാത്രം എന്ന സിനിമ.

_DfbhB7deAk