പുതുമഴയിൽ കുളിരലയിൽ

പുതുമഴയിൽ...കുളിരലയിൽ
കുതിരുവതെന്തോ....
ഇളവെയിലിൻ വിരലുകളിൽ..
ഉതിരുവതെന്തോ....
കന്നിമണ്ണിനേതോ ദാഹം
നിന്നുലഞ്ഞപോലെ നെഞ്ചിൻ
തരളമോരോ തന്ത്രിതോറും
മൺമണമേ തഴുകുമോ.....

പുതുമഴയിൽ........

ഉദയലയം തുടരുമൊരീ
സമയ നദീ ജലവേഗം
തിരഞൊറിയും കടലലപോൽ
നിയതമൊരേ സ്വരതാളം..
വിരസമൂകമാം വഴിയേ
വെറുതെ നോക്കി നിന്നു പോയ്‌...
പൂഞ്ചിറകിൽ പ്രണയവുമായ്‌
പൂമ്പാറ്റകൾ വരുമോ.....

പുതുമഴയിൽ........

ഓർമ്മകളായ്‌ മറവികളായ്
ചിലനേരം തിരനോട്ടം
പാതിരയായ് പകലൊളിയായ്
കഥ തുടരും കളിയാട്ടം
ചപലമെന്തിനോ തനിയെ
ഹൃദയമൊന്നു വിറയാർന്നു
പുന്നിലമായ് പുതുമുളകൾ
ചൂടാൻ ഒരു മോഹം....

പുതുമഴയിൽ........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthumazhayil

Additional Info

Year: 
2012

അനുബന്ധവർത്തമാനം