എഴുതിടുന്നു വനിയിൽ

എഴുതിടുന്നു വനിയിൽ

മൃദുവിലാസമിലകൾ

മറയുമങ്ങനെ തെളിയുമിങ്ങനെ

അവിരാമ ജീവഗതിയായ്

വരനിലാവിൻ ഒളി പോൽ

 

കാലടിപ്പാട് മായുകിലും

തുടരുമാത്മായനം

ആദിമധ്യാന്തമോർമ്മകളാൽ

നിബിഡമാം കാനനം

ജനിമൃതി മറവികൾ

നിഴലുകളിടും നടവഴികൾ

 

പൂമഴത്തുള്ളി വീണിടറും

അരുവിയായ് മാറിടും

മേഘമാർഗമതിലേക്കുയരും

അനഘമാം ബന്ധനം

രതിവിരതി വിരിയും

ദിനസരിയുടെ പൊരുളിഴയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhuthidunnu vaniyil

Additional Info

Year: 
2012