മണിയറയിലെ അശോകൻ

Maniyarayile Ashokan

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, വെയ് ഫെയ്‌ററിന്റെ ബാനറിൽ നടൻ ദുൽഖർ സൽമാൻ നിർമ്മിക്കുന്നു. ദുൽഖറിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് മണിയറയിലെ അശോകൻ. നവാഗത സംവിധായകനൊപ്പം ഛായാഗ്രാഹകൻ സജാദ് കക്കു, എഴുത്തുകാരായ വിനീത് കൃഷ്ണൻ, മഗേഷ് ബോജി, സംഗീത സംവിധായകൻ ശ്രീഹരി കെ നായർ, നിശ്ചലഛായാഗ്രാഹകൻ ഷുഹൈബ് എസ് ബി കെ എന്നിവരെ കൂടി ചിത്രം മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നു.